കാവേരി പ്രശ്നം: ദേവഗൗഡ നിരാഹാരം തുടങ്ങി
text_fieldsകർണാടക: സെക്കൻറിൽ 6000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിനെതിരെ മുൻ പ്രധാനമന്ത്രി ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കാവേരി പ്രശ്നത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് നിരാഹാരം. കര്‍ണാടക നിയമസഭക്ക് മുന്നിലാണ് മുന്‍ പ്രധാനമന്ത്രിയുടെ നിരാഹാരം. സുപ്രീംകോടതി വിധി കര്‍ണാടകക്കുള്ള മരണവാറണ്ടാണെന്ന് ദേവഗൗഡ ആരോപിച്ചു. ഇത് 1893 ൽ തുടങ്ങിയ പ്രശ്നമാണ്. 130 വർഷമായി ഇൗ പ്രശ്നം കർണാടക അനുഭവിക്കുകയാണെന്നും ഗൗഡ വ്യക്തമാക്കി.
തമിഴ്നാട് കർണാടകയെ ഭയപ്പെടുത്തുകയാണ്. കാവേരി വിഷയത്തിൽ മോണിറ്ററിങ് ടീം കർണാടകയും തമിഴ്നാടും സന്ദർശിക്കണമെന്നും ഇൗ വിഷയം പാർലമെൻറിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.