സൗരോർജ ഇലക്ട്രിക് ഹൈവേ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: സൗരോർജ ഇലക്ട്രിക് ഹൈവേ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബസ്, ട്രക്ക് അടക്കമുള്ള വാഹനങ്ങളുടെ കനത്ത ഇന്ധനച്ചെലവ് കുറക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഊർജം വിതരണം ചെയ്യുന്നതിന് സംവിധാനങ്ങളുള്ള റോഡുകളാണ് ഇലക്ട്രിക് ഹൈവേകൾ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പൊതുഗതാഗത സംവിധാനം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സിന്‍റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് വാഹനങ്ങൾക്കായി സൗരോർജ-കാറ്റ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചാർജിങ് സംവിധാനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സൗരോർജത്തെ ആശ്രയിക്കുന്ന ടോൾ പ്ലാസകളെയും പിന്തുണക്കും. റോപ് വേ, കേബിൾ കാർ, സേവന മേഖല എന്നിവയിലേക്ക് യു.എസിൽനിന്നുള്ള സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു.ദേശീയപാതയുടെ ഓരങ്ങളിൽ മൂന്നു കോടിയോളം മരങ്ങൾ വെച്ചുപിടിപ്പിച്ചതായും ദേശീയപാതകൾ നിർമിക്കുമ്പോഴും വിപുലീകരിക്കുമ്പോഴും മരങ്ങൾ വെച്ചുപിടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.