‘പുതിയ ഇന്ത്യ-2022’ വികസന അജണ്ടയുമായി നിതി ആയോഗ്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ വികസന രേഖകളുമായി നിതി ആയോഗ്. ‘പുതിയ ഇന്ത്യ -2020’ എന്ന പേരിൽ അവതരിപ്പിക്കുന്ന വികസന കാര്യപരിപാടിയാണ് ആദ്യ രേഖ. ഇത് പൂർത്തിയാക്കിയശേഷം 15 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാട് രേഖ തയാറാക്കുമെന്ന് ചെയർമാൻ രാജീവ് കുമാർ അറിയിച്ചു. മൂന്നുതരം രേഖകൾ തയാറാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
മൂന്നു വർഷ കർമപരിപാടി, ഏഴു വർഷ ഇടക്കാല വികസന തന്ത്രങ്ങൾ അടങ്ങുന്ന രേഖ, 15 വർഷ കാഴ്ചപ്പാട് രേഖ എന്നിവയായിരുന്നു അവ. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽനിന്ന് (ദാരിദ്ര്യം, മാലിന്യം, അഴിമതി, ഭീകരവാദം, ജാതീയതയും വർഗീയതയും) സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന 2022ൽ മുക്തി നേടാനുള്ള കർമപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നിതി ആയോഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരികൾ വിറ്റഴിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് നിതി ആയോഗിന് നിർദേശം നൽകിയിരുന്നതായി രാജീവ്കുമാർ പറഞ്ഞു. ഇതനുസരിച്ച് നഷ്ടത്തിലുള്ള 40 പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കാമെന്ന് റിപ്പോർട്ട് നൽകി.
നടപ്പ് സാമ്പത്തിക വർഷം ഒാഹരി വിെറ്റാഴിക്കലിലൂടെ 80,000 കോടി രൂപ സ്വരൂപിക്കാമെന്നാണ് കണക്കുകൂട്ടൽ. ബാങ്കുകളിലെ വായ്പ തട്ടിപ്പ് സംബന്ധിച്ച ചോദ്യത്തിന്, പൊതുമേഖല ബാങ്കുകളുടെ ഭരണ പരിഷ്കാരം സംബന്ധിച്ച പി.ജെ. നായക് കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകൾ ഹോൾഡിങ് കമ്പനികളാക്കുക, സ്വകാര്യവത്കരിക്കുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. വിവിധതലങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് വോട്ടിങ് നിരക്ക് ഉയർത്തുമെന്നും വിശ്വാസ്യത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാറിെൻറ നയങ്ങൾ രൂപവത്കരിക്കാൻ രൂപീകൃതമായ സംവിധാനമാണ് നിതി (നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ) ആയോഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.