ഗുജറാത്തിലേത് വികസന അജണ്ടയുടെ പ്രതിഫലനം; നെഗറ്റീവ് പൊളിറ്റിക്സ് കോൺഗ്രസിനെ എവിടെയുമെത്തിക്കില്ല -ബി.ജെ.പി
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ ചരിത്ര നേട്ടം തങ്ങളുടെ വികസന അജണ്ടയുടെ പ്രതിഫലനമാണെന്ന് ബി.ജെ.പി. 182 സീറ്റുകളിൽ 150ലേറെ സീറ്റുകളിലാണ് ബി.ജെ.പി നേട്ടം കൊയ്തിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ ചരിത്രത്തിൽ ഇത്രയും വലിയ ഭൂരിപക്ഷം ഇതുവരെ ആരും നേടിയിട്ടില്ല. തങ്ങളുടെ വികസന അജണ്ടയുടെ വിജയമാണെന്നും കോൺഗ്രസിന്റെ നെഗറ്റീവ് രാഷ്ട്രീയത്തെ തകർത്തുവെന്നും ബി.ജെ.പി അവകാശപ്പെട്ടു.
ഗുജറാത്തിൽ ചരിത്ര ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറാൻ തയാറെടുക്കുന്ന ബി.ജെ.പിയുടെ പ്രവർത്തകർ പാർട്ടി ഓഫീസുകളിലെത്തി ആഘോഷം തുടങ്ങി.
പാർട്ടിയുടെ ഇരട്ട എഞ്ചിനുള്ള വികസന അജണ്ടയുടെ വിജയമാണിത്. ഈ ബഹുജന വിധി ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബി.ജെ.പിയലുമുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. പാർട്ടി സംസ്ഥാനത്ത് നടപ്പാക്കിയ വികസന അജണ്ടയുടെ വിജയം കൂടിയാണിത് - ഗുജറാത്ത് ബി.ജെ.പി വക്താവ് യമൽ വ്യാസ് പറഞ്ഞു.
നെഗറ്റീവ് പൊളിറ്റിക്സ് കോൺഗ്രസിനെ എവിടെയും എത്തിക്കില്ലെന്ന് അവർ ഇപ്പോഴെങ്കിലും പഠിക്കണം. ജനങ്ങൾ കോൺഗ്രസിനെ സംസ്ഥാനത്തു നിന്ന് തൂത്തെറിഞ്ഞിരിക്കുകയാണ്. ആംആദ്മി പാർട്ടിയുടെ സാന്നിധ്യം സമൂഹ മാധ്യമങ്ങളിലും നഗര സമൂഹത്തിന്റെ ഒരു ഭാഗത്തും മാത്രമൊതുങ്ങുമെന്നും വ്യാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.