Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൈതൃകത്തിലൂന്നി വികസനം...

പൈതൃകത്തിലൂന്നി വികസനം -രാഷ്​​​​ട്രപതി

text_fields
bookmark_border
പൈതൃകത്തിലൂന്നി വികസനം -രാഷ്​​​​ട്രപതി
cancel
camera_alt

​ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന

രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂ​ഡ​ൽ​ഹി: ഒ​രു ഭാ​ഗ​ത്ത് അ​യോ​ധ്യ ക്ഷേ​ത്ര​വും മ​റു​ഭാ​ഗ​ത്ത് ആ​ധു​നി​ക പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​വും നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ 2047 ആ​കു​മ്പോ​ഴേ​ക്ക്, മ​ഹ​ത്താ​യ ഭൂ​ത​കാ​ല​വും ആ​ധു​നി​ക​ത​യു​ടെ സു​വ​ർ​ണ വ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു.

ഇ​ന്ന് രാ​ജ്യം സു​വ​ർ​ണ രാ​ശി​യു​ള്ള ‘അ​മൃ​ത് കാ​ൽ’ ലാ​ണെ​ന്നും, പാ​ർ​ല​മെ​ന്റി​ന്റെ ​ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും എം.​പി​മാ​രെ അ​ഭി​സം​​ബോ​ധ​ന ചെ​യ്ത് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

പൈ​തൃ​കം വേ​രു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​മ്പോ​ൾ ആ​കാ​ശ​ത്തോ​ളം ഉ​യ​രാ​ൻ ധൈ​ര്യ​മു​ണ്ടാ​കു​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് ത​ന്റെ സ​ർ​ക്കാ​ർ പൈ​തൃ​ക​ത്തി​ലൂ​ന്നി​യ വി​ക​സ​ന വ​ഴി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളു​ടെ മ​ഹാ ഭൂ​ത​കാ​ല​ത്തി​ന്റെ അ​ഭി​മാ​ന​വും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ പ്ര​ചോ​ദ​ന​വും സു​വ​ർ​ണ ഭാ​വി​ക്കാ​യു​ള്ള ഇ​ന്ത്യ​യു​ടെ ദൃ​ഢ​നി​ശ്ച​യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ‘അ​മൃ​ത് കാ​ൽ’.

അ​ടി​മ​ത്ത മാ​ന​സി​കാ​വ​സ്ഥ​യു​ടെ എ​ല്ലാ അ​ട​യാ​ള​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ സ​ർ​ക്കാ​ർ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്നു. ഒ​രു​കാ​ല​ത്ത് രാ​ജ്പ​ഥ് ആ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ക​ര്‍ത്ത​വ്യ പ​ഥ് ആ​ണ്. ഇ​ന്ന് രാ​ജ്യ​ത്ത് ഒ​രു വ​ശ​ത്ത് അ​യോ​ധ്യ ധാം ​പ​ണി​യു​മ്പോ​ൾ മ​റു​വ​ശ​ത്ത്, ആ​ധു​നി​ക പാ​ര്‍ല​മെ​ന്റ് മ​ന്ദി​രം നി​ർ​മി​ക്കു​ക​യാ​ണ്.

കേ​ദാ​ര്‍നാ​ഥ് ധാം, ​കാ​ശി വി​ശ്വ​നാ​ഥ് ധാം, ​മ​ഹാ​കാ​ല്‍ മ​ഹാ​ലോ​ക് എ​ന്നി​വ പ​ണി​ത​പ്പോ​ൾ ത​ന്നെ മ​റു​വ​ശ​ത്ത് എ​ല്ലാ ജി​ല്ല​യി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ണ്ടാ​ക്കി. ഒ​രു ഭാ​ഗ​ത്ത് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും ച​രി​ത്ര പൈ​തൃ​ക​വും വി​ക​സി​പ്പി​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് ലോ​ക​ത്തി​ലെ പ്ര​ധാ​ന ബ​ഹി​രാ​കാ​ശ ശ​ക്തി​യാ​യി മാ​റി ആ​ദ്യ സ്വ​കാ​ര്യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു.

ആ​ദി​ശ​ങ്ക​രാ​ചാ​ര്യ, ഭ​ഗ​വാ​ന്‍ ബ​സ​വേ​ശ്വ​ര, തി​രു​വ​ള്ളു​വ​ര്‍, ഗു​രു​നാ​നാ​ക്ക് ദേ​വ് തു​ട​ങ്ങി​യ​വ​ർ കാ​ണി​ച്ച പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഇ​ന്ത്യ ഇ​ന്ന് ഹൈ​ടെ​ക് വി​ജ്ഞാ​ന​ത്തി​ന്റെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. കാ​ശി-​ത​മി​ഴ് സം​ഗ​മ​ത്തി​ലൂ​ടെ ഏ​ക് ഭാ​ര​ത്-​ശ്രേ​ഷ്ഠ ഭാ​ര​ത​ത്തി​ന്റെ ആ​ത്മാ​വി​നെ ശ​ക്തി​പ്പെ​ടു​ത്തി ‘ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ന്‍ കാ​ര്‍ഡ്’ പോ​ലു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും വി​ക​സി​പ്പി​ച്ചു.

പ്രാ​ചീ​ന രീ​തി​ക​ളാ​യ യോ​ഗ​യും ആ​യു​ര്‍വേ​ദ​വും ലോ​ക​മെ​മ്പാ​ടും എ​ത്തി​ക്കു​ന്നു. അ​തേ​സ​മ​യം, ലോ​ക​ത്തി​ന്റെ ഔ​ഷ​ധ നി​ര്‍മാ​ണ കേ​ന്ദ്രം എ​ന്ന രാ​ജ്യ​ത്തി​ന്റെ പു​തി​യ വ്യ​ക്തി​ത്വ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് ജ​ന​ങ്ങ​ളോ​ട് രാ​ഷ്​​​ട്ര​പ​തി ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

രാ​ജ്യ താ​ൽ​പ​ര്യം പ​ര​മ​പ്ര​ധാ​ന​മാ​യി നി​ല​നി​ർ​ത്തി ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ന​യ​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും മാ​റ്റാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി കാ​ണി​ച്ചു. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്, ഭീ​ക​ര​ത അ​ടി​ച്ച​മ​ർ​ത്ത​ൽ, അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്ക​ൽ, മു​ത്ത​ലാ​ഖ് നി​രോ​ധി​ക്ക​ൽ എ​ന്നി​വ സ​ധൈ​ര്യം ന​ട​പ്പാ​ക്കി. അ​ഴി​മ​തി​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentDroupadi Murmu
News Summary - Development based on heritage - President
Next Story