ഫഡ്നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരിച്ചയക്കാനെന്ന് ബി.ജെ.പി എം.പി
text_fieldsമുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് അപ്രതീക്ഷിതമായി സർക്കാർ രൂപീകരിച്ചത് 40,000കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നുവെന്ന് കർണാടക ബി.ജെ.പി എം.പി ആനന്ദ് കുമാർ ഹെഗ്ഡെ.
കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യസർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫട്നാവിസിെൻറ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവൻ തുകയും കേന്ദ്രത്തിന് തന്നെ തിരിച്ച് നൽകി. ഈ ഫണ്ടിെൻറ കൈമാറ്റം സാധ്യമാക്കാൻ ഫട്നാവിസ് 15 മണിക്കൂർ സമയമെടുത്തുവെന്നും ഫണ്ട് സംരക്ഷിക്കാൻ ബി.ജെ.പി നാടകം കളിക്കുകയായിരുന്നുവെന്നും ആനന്ദ് കുമാർ ഹെഗ്ഡെ വ്യക്തമാക്കി.
കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം സർക്കാർ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എൻ.സി.പി നേതാവ് അജിത് പവാർ വിഭാഗവുമായി ചേർന്ന് ബി.ജെ.പി മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാൽ പിന്നീട് ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തവർ രാജി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.