മഹാരാഷ്ട്ര സർക്കാർ കോവിഡിനെതിരെയല്ല, കങ്കണക്കെതിരെയാണ് പോരാടുന്നതെന്ന് ദേവേന്ദ്ര ഫട്നാവിസ്
text_fields
ന്യൂഡൽഹി: നടൻ കങ്കണ റണാവത്തിെൻറ മുംബൈ ഓഫീസ് ബി.എം.സി അധികൃതർ പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിവസേന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രിയുടെ വസതി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിെൻറ വീട് പൊളിക്കാതെ നടി കങ്കണയുടെ വീടാണ് തകർക്കാൻ ശ്രമിച്ചതെന്ന് ഫട്നാവിഡ് വിമർശിച്ചു. സംസ്ഥാന സർക്കാർ കോവിഡ് മഹാമാരിക്കെതിരെയല്ല, നടി കങ്കണക്കെതിരെയാണ് പോരാടുന്നതെന്നും ഫട്നാവിസ് ആരോപിച്ചു.
കോവിഡ് മഹാരാഷ്ട്രയിൽ പ്രതിദിനം 23,000-25,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ 40 ശതമാനവും സംഭവിച്ചത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 9.9 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്ര സർക്കാർ ഇതിനെതിരെ പോരാടാൻ താൽപര്യപ്പെടുന്നില്ല. കങ്കണയെ നേരിടാൻ പാഴാക്കുന്ന ഊർജ്ജത്തിെൻറ പകുതിയെങ്കിലും കോവിഡിനെതിരെ ചെലവഴിച്ചാൽ സംസ്ഥാനത്തിന് സംസ്ഥാനത്തിന് നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അേദഹം പ്രതികരിച്ചു.
നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രീയ വികാരം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് കങ്കണ വിഷയം ഒരിക്കലും ബി.ജെ.പി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കങ്കണ ദേശീയ രാഷ്ട്രീയത്തിലുള്ള നേതാവല്ല, എന്നിട്ടും മഹാരാഷ്ട്ര സർക്കാർ വിഷയം ഉയർത്തി വിവാദ പ്രസ്താവനകൾ നടത്തിയത് എന്തിനാണ്? മതോശ്രീ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദാവൂദിെൻറ വീട് പൊളിക്കാൻ പോകുന്നില്ല, മറിച്ച് നടിയുടെ ഓഫീസ് തകർക്കുന്നു. പ്രശനമുണ്ടാക്കിയതിൽ ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്നും ഫഡ്‌നാവിസ് വിശദീകരിച്ചു.
കങ്കണയുടെ ഓഫീസ് െകട്ടിടം പൊളിച്ചുമാറ്റുന്നതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് എൻ.സി.പി മേധാവി ശരദ് പവാർ വ്യക്തമാക്കിയിരുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ബി.എം.സിയാണ് നടപടി സ്വീകരിച്ചത് എന്നായിരുന്നു പവാറിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.