പവാറിന് വധഭീഷണി; പൊറുക്കില്ലെന്ന് ഫഡ്നാവിസ്
text_fieldsമുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന് വധഭീഷണി. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് വധഭീഷണി. തന്റെ വാട്സ്ആപ്പിലും സന്ദേശം ലഭിച്ചതായി മകൾ സുപ്രിയ സുലെ എം.പി പറഞ്ഞു. സുപ്രിയയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
പവാറടക്കമുള്ള നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് പൊറുക്കില്ലെന്ന് വ്യക്തമാക്കിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഭീഷണിപ്പെടുത്തിയവർക്ക് എതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. സംസ്ഥാന, കേന്ദ്ര ആഭ്യന്തര മന്ത്രിമാർ ഇടപെടണമെന്നും പവാറിന് എന്തെങ്കിലും സംഭവിച്ചാൽ സർക്കാറിനാകും ഉത്തരവാദിത്തമെന്നും സുപ്രിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.