ഉദ്ധവ് താക്കറെക്ക് രാഷ്ട്രീയമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവിന് രാഷ്ട്രീയമറിയില്ലെന്നും ബജറ്റ് സംബന്ധിച്ച് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിൽ ഭരണത്തിലുള്ള ശിവസേന-ബി.ജെ.പി-എൻ.സി.പി സർക്കാറിന്റെ തീരുമാനങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ മുൻ മുഖ്യമന്ത്രിക്ക് ബജറ്റ്, സഹകരണമേഖല തുടങ്ങിയ നിരവധി കാര്യങ്ങൾ അറിയുമായിരുന്നില്ല. അതുകൊണ്ടാണ് ശരത് പവാർ തന്റെ ആത്മകഥയിൽ ഉദ്ധവിന് രാഷ്ട്രീയമറിയില്ലെന്ന് പറഞ്ഞതെന്ന് ഫഡ്നാവിസ് വ്യക്തമാക്കി. ഇപ്പോൾ ഞങ്ങൾക്ക് ഏക്നാഥ് ഷിൻഡയേയും അജിത് പവാറിനേയും കിട്ടി. ഒരു വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിലെ നിക്ഷേപങ്ങളിൽ വൻ വർധനയുണ്ടായിട്ടുണ്ട്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മഹാരാഷ്ട്രയെ മാറ്റാനും എൻ.ഡി.എ സർക്കാറിന് സാധിച്ചിട്ടുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമപദ്ധതികൾ ദാരിദ്ര്യ നിർമാർജനത്തിന് സഹായിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഉയർത്തിയത് എം.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് ഇളവ് നൽകിയതും സാധാരണക്കാർക്ക് വലിയ സഹായമായിട്ടുണ്ട്. 10,000 കോടി രൂപ ഇതുവരെ കർഷകർക്ക് നൽകിയിട്ടുണ്ടെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.