ശിവസേനയുടെ പിന്തുണ ഉറപ്പിക്കാൻ ഫഡ്നാവിസിെൻറ ചർച്ച
text_fieldsമുംബൈ: കേന്ദ്ര സര്‍ക്കാറിെനതിരെ വൈ.എസ്.ആര് കോണ്‍ഗ്രസും ടി.ഡി.പിയും നല്കിയ അവിശ്വാസ പ്രമേയത്തിനെതിരെ പിന്തുണ തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേനയുടെ കേന്ദ്രമന്ത്രി അനന്ത് ഗീഥെയുമായി ചർച്ച നടത്തി. വെള്ളിയാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്ലിലുള്ള സഹ്യാദ്രി െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹെബ് ദാന്‍വെയും പങ്കെടുത്തു.
അടച്ചിട്ട മുറിയില്‍ മണിക്കൂറുകളോളം നടന്ന ചര്‍ച്ചയിൽ, അവശ്യഘട്ടം വന്നാല്‍ സഹായിക്കാമെന്ന് സേന ഉറപ്പുനല്‍കിയതായാണ് വിവരം. ബി.ജെ.പിയെ പിന്തുണക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് സേന നേതാക്കള്‍ പരസ്യമായി പറയുന്നത്. നിലവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അപകടാവസ്ഥയില്‍ അല്ലെന്നാണ് സേനയുടെ വിലയിരുത്തൽ. രണ്ടു മാസം മുമ്പ് എൻ.ഡി.എ വിട്ടതായി പ്രഖ്യാപിച്ച ശിവസേന എന്നാൽ, കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും മന്ത്രിമാരെ പിന്‍വലിച്ചിരുന്നില്ല. 2019ല്‍ എന്‍.ഡി.എയോട് കൂട്ടില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബി.ജെ.പിയെ അതിരൂക്ഷമായി വിമർശിച്ചാണ് ശിവസേന മുഖപത്രം ‘സാമ്ന’ വെള്ളിയാഴ്ചയും ഇറങ്ങിയത്. 2019ല്‍ ബി.ജെ.പിയുടെ ലോക്സഭ അംഗബലം 110 ആയി ചുരുങ്ങുമെന്ന് പ്രവചിക്കുന്നു വെള്ളിയാഴ്ചത്തെ മുഖപ്രസംഗം. യു.പിയിലെ ഗോരഖ്പുര്‍, ഫുല്പുര് മണ്ഡലങ്ങളിലെ പരാജയം ബി.ജെ.പിയെ ആശങ്കയിലാക്കിയിട്ടുണ്ട്. യു.പിയിലെ കണ്ണഞ്ചിക്കുന്ന വിജയം നേടി വര്‍ഷം തികയുംമുമ്പാണ് ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി തറപറ്റിയത്. 2014നുശേഷം എത്ര ഡീലുകള്‍ നടത്തിയാണ് ബി.ജെ.പി പലയിടത്തും അധികാരത്തിലെത്തിയത് -സേന ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.