ലോക്ക്ഡൗൺ ലംഘിച്ച് രാമനവമി ആഘോഷിച്ചു
text_fieldsകൊൽക്കത്ത: ലോക്ക്ഡൗൺ നിയമം ലംഘിച്ച് പശ്ചിമ ബംഗാളിലെ വിവിധ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച രാമനവമി ആഘോഷിച്ചു. ആയിരക്കണക്കിന് ഭക്തർ ‘ജയ് ശ്രീ റാം’ ഉരുവിട്ട് ഒത്തുകൂടിയതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
സംസ്ഥാന ത്തുടനീളമുള്ള ക്ഷേത്രങ്ങൾക്ക് പുറത്ത് ഭക്തരുടെ നീണ്ടനിര തന്നെ രൂപപ്പെട്ടു. കൂട്ടംകൂടുന്നത് ഒഴിവാക്കാനും പൂജ കഴിഞ്ഞ ഉടൻ മടങ്ങാനും പൊലീസ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ ആളുകൾ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടി. കിഴക്കൻ മെട്രോപോളിസിലെ ബെലിയഘട്ട, മനിക്താല പ്രദേശങ്ങളിൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നതായും വാർത്തയിൽ പറയുന്നു.
ചിലയിടങ്ങളിൽ ക്ഷേത്രകവാടങ്ങൾ അടച്ചിട്ടെങ്കിലും അനുഗ്രഹം തേടി ഭക്തർ പുറത്ത് സംഘടിച്ചു. അതേസമയം, വിവിധ സംഘടനകൾ നടത്താറുള്ള രാമനവമി റാലികൾ കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.