Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യക്ക് വീണ്ടും...

എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഡി.ജി.സി.എ; 10 ലക്ഷം പിഴയടക്കണം

text_fields
bookmark_border
DGCA fines Air India Rs 10 lakh
cancel

ന്യൂഡൽഹി: യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യാൻ വൈകിയതിൽ എയർ ഇന്ത്യക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഡിസംബർ ആറിന് എയർ ഇന്ത്യയുടെ പാരീസ് -ഡൽഹി വിമാനത്തിൽ യാത്രക്കാർ മോശമായി പെരുമാറിയിരുന്നു.

ജീവനക്കാരുടെ നിർദേശം പാലിക്കാതെ ഒരു യാത്രക്കാരൻ പുകവലിക്കുകയും മറ്റൊരു യാത്രക്കാരൻ യാത്രക്കാരിയുടെ സീറ്റിലും പുതപ്പിലും മൂത്രമൊഴിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ ഇന്റേണൽ കമ്മിറ്റിക്ക് റഫർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

നേരത്തെ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ഡി.ജി.സി.എ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGCAair india
News Summary - DGCA fines Air India Rs 10 lakh
Next Story