Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറൺവേ ലൈറ്റുകൾ...

റൺവേ ലൈറ്റുകൾ കേടുവരുത്തി; രണ്ട്​ സ്​പൈസ്​ജെറ്റ്​ പൈലറ്റുമാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
റൺവേ ലൈറ്റുകൾ കേടുവരുത്തി; രണ്ട്​ സ്​പൈസ്​ജെറ്റ്​ പൈലറ്റുമാർക്ക്​ സസ്​പെൻഷൻ
cancel

ന്യൂഡൽഹി: റൺവേ ലൈറ്റുകൾക്ക്​ കേടുവരുത്തിയെന്ന പരാതിയിൽ രണ്ട്​ സ്​പൈസ്​ജെറ്റ്​ പൈലറ്റുമാരെ വ്യോമയാന മന്ത് രാലയം സസ്​പെൻഡ്​ ചെയ്​തു. ഒക്​ടോബർ 31ന്​ മംഗളൂരു വിമാനത്തിൽ ലാൻഡ്​ ചെയ്യുന്നതിനിടെ റൺവേ ലൈറ്റുകൾക്ക്​ കേടുവര ുത്തിയെന്ന പരാതിയിൽ നാല്​ മാസത്തിന്​ ശേഷമാണ്​ നടപടിയുണ്ടായത്​​.

മംഗളൂരു വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ മൂന്ന്​ റൺവേ ലൈറ്റുകൾ കേടുവരുത്തിയെന്നായിരുന്നു പരാതി. തുടർന്ന്​ വ്യോമയാനമന്ത്രാലയം പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയായിരുന്നു. ദുബൈയിൽ നി​ന്നെത്തിയ വിമാനമാണ്​ റൺവേ ലൈറ്റിന്​ തകരാർ വരുത്തിയത്​.

സംഭവത്തെ തുടർന്ന്​ കമാൻഡ്​ പൈലറ്റിനും ഫ്ലൈറ്റ്​ ഫസ്​റ്റ്​ ഓഫീസർക്കും വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരുന്നു. ഇതിന്​ ഇവർ നൽകിയ മറുപടി തൃപ്​തികരമല്ലാത്തതിനെ തുടർന്നാണ്​ സസ്​പെൻഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetindia newsmalyalam newsMangalore AirportRunway lights damage
News Summary - DGCA Suspends 2 SpiceJet Pilots for Damaging Runway Lights-India news
Next Story