ഐ.എ.എസ് ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും വിവാഹിതരായി
text_fieldsശ്രീനഗർ: മൂന്നു വർഷത്തെ പ്രണയത്തിന് ശുഭപര്യവസാനം. െഎ.എ.എസ് ഒന്നാം റാങ്കുകാരിക്ക് െഎ.എ.എസ് രണ്ടാം റാങ്കുകാരൻ വരൻ. ടിന ദാബിയും (24) അത്തർ അമീറുൽ ഷാഫി ഖാനുമാണ് (25) കഥാപാത്രങ്ങൾ. 2015ൽ രാജ്യത്തെ ഏറ്റവും കടുപ്പമേറിയ മത്സരപ്പരീക്ഷയായ െഎ.എ.എസിൽ ഒന്നാമതെത്തിയ വനിതയാണ് ടിന ദാബി (24). അതിനേക്കാളുപരി ഇൗ നേട്ടം വെട്ടിപ്പിടിച്ച രാജ്യത്തെ ആദ്യ ദലിത് വനിതയും. െഎ.എ.എസ് ആദ്യ വട്ടം എഴുതിയാണ് ദാബി ഇൗ മിന്നുംനേട്ടം കൈവരിച്ചത്. 2015ൽതന്നെ െഎ.എ.എസ് പരീക്ഷയിൽ ‘റണ്ണേഴ്സ്അപ്പായ’ വ്യക്തിയാണ് അത്തർ. ദക്ഷിണ കശ്മീരിലെ മട്ടാൻ ദേവിപൊര സ്വദേശി.
പരീക്ഷഫലം പുറത്തുവന്ന് ഏതാനും നാളുകൾ കഴിഞ്ഞപ്പോേഴക്കും ടിന-അത്തർ പ്രണയവും വാർത്തയായിരുന്നു. ഇരുവരുടെയും പ്രണയത്തിന് ‘ലവ് ജിഹാദ്’ പരിവേഷം നൽകാൻ വലതുപക്ഷ സംഘടനകളുടെ ശ്രമമുണ്ടായതാണ് പ്രണയത്തിന് കൂടുതൽ വാർത്താപ്രാധാന്യം ലഭിക്കാൻ കാരണമായത്. ഡൽഹി സ്വദേശിനിയാണ് ടിന ദാബി. കഴിഞ്ഞ ശനിയാഴ്ച കശ്മീരിലെ പഹൽഗാം ക്ലബിലായിരുന്നു ഇരുവരുടെയും വിവാഹം. രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥരായ ടിനയും അത്തറും ജമ്മു-കശ്മീരിലോ ഡൽഹിയിലോ ജോലിക്കു ചേരുമെന്നാണ് അറിയുന്നത്.
മസൂറിയിൽ െഎ.എ.എസ് പരിശീലനം കഴിഞ്ഞ ഉടൻ ഇരുവരും വിവാഹിതരാകുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. വിവാഹിതരായ ഇരുവരെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. അസഹിഷ്ണുതയും വിഭാഗീയ ചിന്തയും കൂടിവരുന്ന കാലഘട്ടത്തിൽ നിങ്ങളുടെ പ്രണയം കൂടുതൽ കരുത്താർജിക്കെട്ടയെന്നും എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകെട്ടയെന്നും രാഹുൽ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.