ധൻബാദ് ജഡ്ജി വധം: രണ്ട് പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം
text_fieldsന്യൂഡൽഹി: പ്രഭാത സവാരിക്കി ടെ ധൻബാദ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ച് വധിച്ച സംഭവത്തിൽ രണ്ടുപേരെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം. ഓട്ടോ ഡ്രൈവർ ലഖൻ വർമ, സഹായി രാഹുൽ വർമ എന്നിവർക്കെതിരെയാണ് കുറ്റപത്രം. സംഭവത്തിെൻറ പിറ്റേന്ന് അറസ്റ്റിലായ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ധൻബാദിലെ രൺധീർ ചൗകിൽ റോഡിെൻറ അരികിലൂടെ രാവിലെ ജോഗിങ് നടത്തുന്നതിനിടെയാണ് പിറകിലൂടെ വന്ന ഓട്ടോ 49കാരനായ ഉത്തം ആനന്ദിനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ബോധപൂർവമായ കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. കേസന്വേഷണം ഝാർഖണ്ഡ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. വി.കെ ശുക്ലയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷിച്ചത്.
ധൻബാദിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട രണ്ട് കൊലപാതക കേസുകൾ ഉൾപ്പെടെ ജഡ്ജി പരിഗണിച്ചിരുന്നു. ഒരു എം.എൽ.എയുടെ വിശ്വസ്തൻ പ്രതിയായ കൊലപാതക കേസും വാദം കേൾക്കൽ തുടരുകയായിരുന്നു. അതിനാൽ, ആരുടെ ഗൂഢാലോചനയാണെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് സി.ബി.ഐ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.