Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനത്തിന്​...

കോവിഡ്​ വ്യാപനത്തിന്​ കടിഞ്ഞാൺ;​ മാതൃകയായി​ ധാരാവി

text_fields
bookmark_border
covid-dharavi-15-06-2020
cancel

മുംബൈ: രാജ്യത്തെ ആശങ്കയിലാഴ്​ത്തി​ കോവിഡ്​ അതിവേഗം പടർന്നു പിടിച്ച ഇടമായിരുന്നു മുംബൈയിലെ ധാരാവി എന്ന ചേരിപ്ര​ദേശം. രണ്ടര കിലോമീറ്റർ പരിധിയിൽ പത്ത്​ ലക്ഷണത്തിനടുത്ത്​​ ആളുകൾ തിങ്ങിപ്പാർക്കുന്ന, ശുചിത്വത്തിൽ വളരെ പിന്നാക്കം നിൽക്ക​ുന്ന ചേരിയിൽ മഹാമാരി മരണ താണ്ഡവമാടുമെന്ന്​ തന്നെ രാജ്യം കണക്കുകൂട്ടി. എന്നാൽ ആസൂത്രിത കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളാൽ രോഗ വ്യാപനത്തിന്​ കടിഞ്ഞാണിട്ട വിജയ ഗാഥയാണ്​ ധാരാവി ലോകത്തോട്​ പറയുന്നത്​.

dharavi

ധാരാവിയിലെ കോവിഡ്​ ബാധിതരിൽ പകുതി പേരും ഇതിനകം രോഗമുക്തി നേടി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്​. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം മെയ്​ തുടക്കത്തിലുണ്ടായിരുന്നതി​​​​െൻറ മൂന്നിലൊന്നായി ക​ുറഞ്ഞുവെന്ന്​ ‘ദി പ്രിൻറ്’​ റിപ്പോർട്ട്​ ചെയ്യുന്നു. ധാരാവിയിൽ നിലവിൽ ദിവസം 1.57 ശതമാനം പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിക്കപ്പെടുന്നത്​. മുംബൈയിൽ ഇത്​ മൂന്ന്​ ശതമാനമാണ്​. സാമൂഹിക അകലം പാലിക്കലും ലോക്​ഡൗണുമൊന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവി പോലുള്ള ചേരി പ്ര​ദേശത്ത്​ എളുപ്പത്തിൽ നടപ്പാക്കാൻ സാധിക്കുമായിരുന്നില്ല.

രോഗ വ്യാപനത്തി​​​െൻറ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ബൃഹൻമുംബൈ നഗരസഭ അധികൃതരും നടത്തിയ പരിശ്രമത്തി​​​െൻറ ഫലമായാണ്​ ധാരാവിയിൽ കോവിഡ്​ വ്യാപനം പിടിച്ച​ു നിർത്താൻ സാധിച്ചത്​. പ്രതിസന്ധിയെ തരണം ചെയ്യാനായി ആദ്യം ചെയ്​തത്​ ഒരു ടീമിന്​ രൂപം നൽകുകയായിരുന്നു. ഇവർ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി ധാരാവിയിലെ ഒാരോ വീടുകളും കയറിയിറങ്ങി. ചേരിയിലെ ഏഴ്​ ലക്ഷ​േത്താളം ആളുകൾക്കരികിലേക്ക്​ അവർ നേരി​ട്ടെത്തി. 

dharavi2

കൂടാതെ ജനങ്ങൾക്ക്​ സ്വയം എത്തി പരിശോധനക്ക്​ വിധേയരാകാനായി പനി ക്ലിനിക്കുകളും നഗരസഭ തുടങ്ങി. ജനങ്ങളുടെ ഓക്​സിജൻ അളവും ഇവിടെ പരിശോധിക്കുകയും ഓക്​സിജ​​​െൻറ അളവ്​ 95 ശതമാനത്തിൽ താഴെയുള്ളവരെ ക്വാറൻറീൻ ​കേന്ദ്രത്തിലെത്തിച്ച്​ നിരീക്ഷണത്തിന്​ വി​ധേയരാക്കുകയും ചെയ്​തു. കോവിഡ്​ പരിശോധനയേക്കാൾ വേഗത്തിൽ ഈ പ്രവർത്തനങ്ങളാണ്​ മുന്നോട്ട്​ കൊണ്ടുപോയത്​. എല്ലാവരേയും കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കുകയെന്നത്​ സാധ്യമല്ലായിരുന്നു.

ആരെങ്കിലും കോവിഡ് ​ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പരിശോധന കൂടാതെ തന്നെ ഇവരെ ഉടൻ ക്വാറൻറീനിലാക്കുന്നതിനുള്ള സംവിധാനമൊരുക്കി. പ്രദേശത്തെ ക്ലബ്ബുകളിലും സ്​കൂളുകളിലും ക്വാറൻറീൻ സ്വകര്യമൊരുക്കി. അവിടെ ദിവസം മുഴുവൻ സൗജന്യ ഭക്ഷണവും ആരോഗ്യപരി​േശാധനയും ലഭ്യമാക്കി.

dharavi-covid3.

2000ത്തിലേറെ വയോധികരെ സുരക്ഷിത ക്വാറൻറീനിലാക്കി. ജൂൺ ആദ്യംവരെ ഒരു മരണം പോലും ധാരാവിയിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നില്ല. മൂന്നോ നാലോ ദിവസങ്ങൾക്ക്​ മുമ്പ്​ മാത്രമാണ്​ ധാരാവിയിൽ ആറ് പേർ മരണത്തിന്​ കീഴടങ്ങിയത്​. മുംബൈയിലെ മറ്റ്​ പ്രദേശങ്ങൾക്കും ഇന്ത്യയിലെ ഡൽഹി പോലുള്ള നഗരങ്ങൾക്കും ബ്രസീൽ പോലുള്ള ജനനിബിഢമായ ദരിദ്ര രാഷ്​ട്രങ്ങൾക്കും ധാരാവി സൃഷ്​ടിച്ച മാതൃകയിൽനിന്ന്​ പഠിക്കാനേറെയുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharaviMumbai Newsmalayalam newsindia newscovid 19
News Summary - Dharavi’s unexpected Covid success story has lessons for Delhi, other crowded cities -india news
Next Story