ധാരാവിയിൽ തങ്ങിയവർ മടങ്ങിയത് കേരളത്തിലേക്ക്
text_fieldsമുംബൈ: ചേരി പ്രദേശമായ ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ച ഗാർമെൻറ് യൂനിറ്റ് ഉടമ യുടെ ഒഴിഞ്ഞ ഫ്ലാറ്റിൽ തങ്ങിയവർ മടങ്ങിയത് കേരളത്തിലേക്കെന്ന് മുംബൈ പൊലീസ്. ഡൽഹി യിലെ തബ്ലീഗ് സംഗമത്തിൽ പെങ്കടുത്തശേഷം മുംബൈയിലെത്തിയ 10 പേരാണ് ഗാർമെൻറ് യൂനി റ്റ് ഉടമയുടെ ഒഴിഞ്ഞ ഫ്ലാറ്റിൽ താമസിച്ചത്. കഴിഞ്ഞ 22 മുതൽ 24 വരെ തങ്ങിയ ഇവർ കോഴിക്കോ േട്ടക്കാണ് പോയത്. പോകും മുമ്പ് ഇവരിൽ നാലുപേർ ഗാർമെൻറ് യൂനിറ്റ് ഉടമയെ നേരിൽ കാ ണുകയും ചെയ്തിരുന്നു.
ഇവർ മലയാളികളാണെന്നു സംശയിക്കുന്നതല്ലാതെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ യാത്രയെ കുറിച്ച വിവരം കേരള പൊലീസിന് കൈമാറിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ െചാവ്വാഴ്ചയാണ് 56 കാരനായ ഗാർമെൻറ് യൂനിറ്റ് ഉടമ കോവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹം തബ്ലീഗ് സംഗമത്തിന് പോയിട്ടില്ല.
അതേസമയം, സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിൽ കോവിഡ് വ്യാപനം പെരുകുന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിൽ 95 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, മുംബൈയിൽ മാത്രമുള്ള രോഗികളുടെ എണ്ണം 330 ആയി. സംസ്ഥാനത്ത് ആകെ 537 പേർക്ക് രോഗമുണ്ട്. ഇതുവരെ 28 പേരാണ് മരിച്ചത്. മുംബൈയിൽ രോഗം പടരുന്നതിനിടെ 214 പ്രദേശങ്ങൾ അധികൃതർ സീൽ െചയ്തു.
ഒമ്പതുലക്ഷം പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിദിനം രോഗബാധക്ക് അതിസാധ്യതയുള്ള അമ്പതോളം പേരെ കണ്ടെത്തുന്നതായാണ് അധികൃതർ നൽകുന്ന വിവരം.
രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അടുത്ത 14 കഴിഞ്ഞും മുംബൈയിൽ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് ആരോഗ്യ വകുപ്പ് ഉയർത്തുന്നത്.
എന്നാൽ, ജനങ്ങൾ അനുസരിച്ചില്ലെങ്കിൽ മാത്രമേ ലോക് ഡൗൺ നീട്ടുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.