യു.പിയുടെ ചുമതല ധർമേന്ദ്ര പ്രധാന്; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേന്ദ്രമന്ത്രിമാർ
text_fieldsന്യൂഡൽഹി: അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചുമതലകൾ വീതിച്ചു നൽകി ബി.ജെ.പി.
ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദശിൽ ഭരണം നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ, അർജുൻ റാം മേഘ്വാൾ, ശോഭ കരന്ദ്ലജെ, അന്നപൂർണ ദേവി, എം.പിമാരായ സരോജ് പാണ്ഡേ, വിവേക് ഠാക്കുർ എന്നിവർക്കാണ് യു.പിയുടെ സഹചുമതല.
കേന്ദ്ര പാർലമെന്‍ററികാര്യ വകുപ് മന്ത്രി പ്രൾഹാദ് ജോഷിക്കാണ് ഉത്തരാഖണ്ഡിന്‍റെ ചുമതല. പാർട്ടി എം.പി ലോകേത് ചാറ്റർജി ജോഷിയുടെ കൂടെയുണ്ടാകും.
കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനാണ് പഞ്ചാബിന്‍റെ ചാർജ്. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരിക്കും മീനാക്ഷി ലേഖിക്കുമാണ് സഹചുമതല. മണിപ്പൂരിൽ കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനാണ് മുഖ്യചുമതല. കേന്ദ്ര മന്ത്രി പ്രതിമ ഭൗമികും അസം മന്ത്രി അശോക് സിംഗാളും സഹായിക്കും. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ഗോവയുടെ ചാർജ്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് അടുത്ത വർഷം പോളിങ് ബുത്തിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.