ഭാര്യയും മകളും മാസ്ക് തുന്നുന്ന ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മാസ്കുകൾ തുന്നി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാെൻറ ഭാര്യയും മകളും. ഭാ ര്യ മൃദുലയും മകള്‍ നൈമിഷയും നിലത്തിരുന്ന വെള്ളത്തുണി കൊണ്ട് മാസ്കുകൾ തുന്നുന്ന ചിത്രം മന്ത്രി ട്വിറ്ററില ൂടെ പങ്കുവെച്ചു.
ദുഷ്‌കരമായ സമയങ്ങളിൽ നാമെല്ലാവരും സമൂഹത്തിനായി പ്രവർത്തിക്കാൻ ലഭിക്കുന്ന ചെറിയ അവസരം പോലും പാഴാക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വീട്ടിലെ എല്ലാവർക്കും ഉപയോഗിക്കാൻ സുരക്ഷാ മാസ്കുകൾ നിർമ്മിക്കുന്ന ഭാര്യയെയും മകളെയും കുറിച്ച് അഭിമാനം തോന്നുന്നു. നമ്മുടെ കഴിവുകള്‍ മിനുക്കിയെടുക്കാനും പുതിയവ സ്വായത്തമാക്കാനും ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴാക്കരുതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
We should all try and do our bit for society in these difficult times. Proud of my wife Mridula and daughter Naimisha who are making safety masks for all of us at home, and also for others who need it. No better time to hone your skills and learn new ones. #Masks4All pic.twitter.com/YtGNZvj7VS
— Dharmendra Pradhan (@dpradhanbjp) April 7, 2020
വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകൾ വീടുകളിൽ നിർമിക്കണമെന്നും അത്തരം മാസ്‌കുകള്‍ ധരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പല താരങ്ങളും മാസ്ക് സ്വയം നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.