ദിൻഗ്ര കമീഷൻ റിേപ്പാർട്ട് ചോർന്നിട്ടില്ലെന്ന് ഖട്ടർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭർത്താവുമായ േറാബർട്ട് വാദ്ര 2008ൽ ഹരിയാനയിൽ നടത്തിയ ഭൂമിയിടപാട് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ദിൻഗ്ര കമീഷെൻറ റിപ്പോർട്ട് ചോർന്നെന്ന േകാൺഗ്രസ് ആരോപണം ബി.ജെ.പി നിഷേധിച്ചു. റിപ്പോർട്ട് പുറത്തുവിടാൻ കോടതിയുടെ അനുമതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഭൂമിയിടപാടിൽ േറാബർട്ട് വാദ്ര കുറ്റക്കാരനെന്ന് കണ്ടാൽ നടപടിെയടുക്കുമെന്നും വ്യക്തമാക്കി. റിപ്പോർട്ട് ചോർന്നെന്ന ആരോപണം കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും നിഷേധിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഡയുടെ കാലത്ത് ഹരിയാനയിൽ കെട്ടിട സമുച്ചയങ്ങളും ഹൗസിങ് കോളനികളും നിർമിക്കാൻ അനുമതി നൽകിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കാൻ 2015ലാണ് ജസ്റ്റിസ് എസ്.എൻ. ദിൻഗ്ര കമീഷനെ ചുമതലപ്പെടുത്തിയത്. കമീഷൻ കഴിഞ്ഞ ആഗസ്റ്റിൽ 180 പേജുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. അനധികൃത ഭൂമിയിടപാടിലൂടെ വാദ്ര 50 കോടി സമ്പാദിച്ചതായുള്ള കമീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രമുഖ ദേശീയ ദിനപത്രമാണ് പുറത്തുവിട്ടത്.
ഹരിയാനയിലെ ഗുഡ്ഗാവിലുള്ള നാല് ഗ്രാമങ്ങളിൽ ഭൂമി പതിവുമാറ്റം നടത്തിയതും വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്ൈകൈലറ്റ് ഹോസ്പിലാറ്റി ഉടമസ്ഥതയിലുള്ള വൻകിട റിയൽ എസ്റ്റേറ്റ്, നിർമാണ കമ്പനിയായ ഡി.എൽ.എഫുമായുള്ള ഭൂമിയിടപാടുകളുമായിരുന്നു കമീഷൻ അന്വേഷിച്ചത്. വാദ്ര അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് പ്രിയങ്കയുടെ പേരിൽ ഫരിദാബാദിൽ സ്ഥലം വാങ്ങിയെന്ന ആരോപണം ഉയർന്നിരുന്നു.
വാദ്രയുമായി സാമ്പത്തിക ഇടപാടുകളിൽ ബന്ധവുമില്ലെന്ന് കാണിച്ച് പ്രിയങ്കയും രംഗത്ത് എത്തിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബി.ജെ.പിയുടെ പ്രധാന പ്രചാരണവും ഭൂമി അഴിമതി ഉയർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.