ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമായി, പ്രഖ്യാപനം ഉടൻ -ധീരേന്ദ്ര ശാസ്ത്രി
text_fieldsപട്ന: സ്വയം പ്രഖ്യാപിത ആൾ ദൈവം ധീരേന്ദ്ര ശാസ്ത്രിയുടെ പ്രസ്താവനയെച്ചൊല്ലി ബിഹാറിൽ വിവാദം. സംസ്ഥാനത്ത് നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യ ദിവസമാണ് ധീരേന്ദ്ര ശാസ്ത്രി വിവാദ പ്രസ്താവന നടത്തിയത്.
‘ഞാൻ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നു, പക്ഷേ അതെങ്ങനെ സാധ്യമാകുമെന്ന് ഒരു സന്യാസി എന്നോട് ചോദിച്ചു. ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമായെന്നും അതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഞാൻ അദ്ദേഹത്തിന് മറുപടി നൽകി’ -എന്നായിരുന്നു ധീരേന്ദ്ര പറഞ്ഞത്.
मंच पर BJP के नेताओं ने बागेश्वर बाबा की आरती कर किया भव्य स्वागत | pic.twitter.com/XcKw1kMgne
— News18 Bihar (@News18Bihar) May 13, 2023
വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ പ്രസ്താവനക്കെതിരെ രംഗത്തുവന്നപ്പോൾ ബി.ജെ.പി ഇതിനെ സ്വാഗതം ചെയ്തു. മാത്രമല്ല, പട്നയിലെത്തിയ ധീരേന്ദ്രയെ ബി.ജെ.പി നേതാക്കൾ ആരതി ഉഴിഞ്ഞ് സ്വീകരിക്കുകയും ചെയ്തു.
ധീരേന്ദ്ര ശാസ്ത്രി പട്‌ന സന്ദർശിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്നും ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ബിഹാറിലെ ജനങ്ങൾ സ്വയം പ്രഖ്യാപിത ആൾദൈവങ്ങളുടെ അജണ്ട അനുവദിക്കില്ല. ഒരു രാഷ്ട്രീയ പ്രസംഗം നടത്തുന്നതിന് മുമ്പ്, ബജ്റംഗ് ബലി ബി.ജെ.പിയോട് കോപിച്ച കർണാടക തിരഞ്ഞെടുപ്പ് ഫലം നോക്കണമെന്നും തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.