ജീവനക്കാർക്ക് 600 കാറുകൾ; വജ്രവ്യാപാരിയുടെ ദീപാവലി സമ്മാനം
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ വജ്രവ്യാപാരി ജീവനക്കാർക്ക് നൽകുന്ന ദീപാവലി സമ്മാനം കേട്ടാൽ ആരുമൊന്ന് അമ്പരക്കും. ‘ശ്രീ ഹരികൃഷ്ണ എക്സ്പോർട്സി’െൻറ ചെയർമാൻ സാവ്ജി ധൊലാക്യ 600 കാറുകളാണ് ഇതിനായി ഒരുക്കി നിർത്തിയിരിക്കുന്നത്.
വജ്രാഭരണങ്ങളുടെ പണിയെടുക്കുന്ന തൊഴിലാളികൾക്കടക്കം ഇത് ലഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് വാഹനത്തിെൻറ താക്കോൽ സ്വീകരിക്കാനായി വികലാംഗയായ വനിത ജീവനക്കാരിയടക്കം നാലുപേർ ഡൽഹിയിലെത്തി.
ശ്രീ ഹരികൃഷ്ണ കമ്പനിയുടെ സൂറത്തിലെ വരാച്ചയിലെ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ചടങ്ങിനെ വിഡിയോ കോൺഫറൻസിങ് വഴി മോദി അഭിസംബോധന ചെയ്യും. 1500 തൊഴിലാളികളാണ് ചടങ്ങിൽ സംബന്ധിക്കാനുള്ള യോഗ്യത നേടിയത്. ഇതിൽ 600 പേർക്ക് കാറും 900 പേർക്ക് നിക്ഷേപ സർട്ടിഫിക്കറ്റും ലഭിക്കും. ഇൗ വർഷം 50 കോടി രൂപയാണ് തൊഴിലാളികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കമ്പനി നീക്കിവെച്ചത്.
2011ലാണ് സൂറത്തിൽനിന്നുള്ള ഇൗ വ്യാപാരി ഇത്തരത്തിൽ ‘തൊഴിലാളി പ്രീണന’ പദ്ധതി ആരംഭിച്ചത്. 2014 ദീപാവലി ദിനത്തിൽ 500 ഫ്ലാറ്റുകൾ, 525 വജ്രാഭരണങ്ങളും 200 ഫ്ലാറ്റുകളും എന്നിങ്ങനെ ജീവനക്കാർക്ക് ബോണസായി നൽകി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.