ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല പരിഹാരം; കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ പ്രതികരണവുമായി കങ്കണ
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെയും ട്വിറ്ററിലൂടേയുമാണ് കങ്കണ വിഷയത്തിലെ പ്രതികരണം അറിയിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം ദുഃഖവും അപമാനവുമുണ്ടാക്കുന്നതാണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു. പാർലമെന്‍റിന് പകരം തെരുവുകളിലുള്ള ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്‍റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുേമ്പാൾ ലാത്തി മാത്രമാണ് ഏക പരിഹാരം. ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല തീരുമാനമെന്ന് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.