ഇരട്ടമാസ്ക് ഗുണം ചെയ്യുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ മറന്നുപോയ പല ശീലങ്ങളും പൊടിതട്ടിയെടുക്കുകയാണ് ജനങ്ങൾ.
അതീവ ഗുരുതര സാഹചര്യത്തിൽ കോറോണ വൈറസിൽ നിന്ന് സംരക്ഷണത്തിനായി രണ്ട് മാസ്ക് വേണമോയെന്ന ചിന്തയിലാണ് പലരും. തങ്ങൾ ധരിക്കുന്ന തുണിമാസ്കിന് ഇരട്ട വകഭേദവുമായി വരുന്ന വൈറസിനെ ചെറുക്കാനാകുമോയെന്നാണ് അവരുടെ സംശയം.
കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ കൈകൊള്ളുന്നതാണ് നല്ലത്. കോവിഡ് ചങ്ങല പൊട്ടിക്കാനും രോഗം ബാധിക്കാനുള്ള സാധ്യത കുറക്കാനും രണ്ട് മാസ്കുകൾ ഒരേ സമയം ഉപയോഗിക്കുന്നത് (ഇരട്ടമാസ്ക്) ഉപകരിക്കുമെന്നാണ് മുംബൈ കല്യാണിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടറായ കീർത്തി ശബനിഷ് പറയുന്നത്.
'സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ നടത്തിയ പഠനപ്രകാരം രണ്ട് മാസ്ക് ധരിക്കുന്നത് കോവിഡ് ബാധിക്കാനുള്ള സാധ്യത 96.4 ശതമാനമായി കുറക്കുന്നുണ്ട്' -ഡോ. കീർത്തി പറഞ്ഞു.
എന്താണ് ഇരട്ട മാസ്ക്
ഒരാൾ ഒരു മാസ്കിന് മുകളിൽ രണ്ടാമതൊരു മാസ്ക് കൂടി ധരിക്കുന്നതിനെയാണ് ഡബിൾ മാസ്കിങ് അല്ലെങ്കിൽ ഇരട്ടമാസ്ക് എന്ന് വിളിക്കുന്നത്.
കോറോണ വൈറസ് സ്രവങ്ങളിലൂടെയാണ് പകരുന്നതെന്നതിനാൽ നിങ്ങൾക്ക് ചുറ്റുമുള്ള ആരെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്താൽ ഇരട്ട മാസ്കിന്റെ രണ്ട് പാളികൾ സംരക്ഷണം നൽകും.
എവിടെയെല്ലാം ഇരട്ട മാസ്ക് ധരിക്കാം
വിമാനത്താവളങ്ങൾ, ബസ്സ്റ്റാൻഡുകൾ, മാർക്കറ്റ്, പൊതുഗതാഗത സംവിധാനം എന്നിവയിൽ എല്ലാം ഇരട്ട മാസ്ക് ഉപയോഗെപടുത്തുന്നത് ഗുണകരമാണ്.
എങ്ങനെ ഇരട്ട മാസ്ക് ധരിക്കാം
സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ധരിക്കുന്നതാണ് ഒരു രീതി. രണ്ട് തുണി മാസ്കുകൾ ധരിക്കുന്നതാണ് രണ്ടാമത്തേത്. ത്രീപ്ലൈമാസ്കിന്റെ മുകളിൽ ഒരു തുണി മാസ്ക് ധരിക്കുന്നതും നല്ലതാണ്.
ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ മാസ്കിന് പുറമേ ഫേസ് ഷീൽഡ് കൂടി അണിയുന്നത് കൂടുതൽ സുരക്ഷിതത്വം നൽകും. എൻ 95 മാസ്കാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇരട്ട മാസ്ക് ഇടേണ്ട കാര്യമില്ല. കുട്ടികൾക്ക് ഇരട്ട മാസ്ക് ധരിപ്പിക്കാൻ പാടില്ല.
മാസ്ക് ധരിക്കുേമ്പാൾ ചെയ്യേണ്ടത്:
- ഉപയോഗ ശേഷം തുണി മാസ്ക് ചൂടുവെള്ളത്തിൽ കഴുകുക
- മൂക്കും വായും മറയത്തക്ക വിധം മാസ്ക് കൃത്യമായി ധരിക്കുക
- ബന്ധുക്കൾ പരസ്പരം മാസ്ക് കൈമാറി ഉപയോഗിക്കാൻ പാടില്ല
- മാസ്ക് അഴിച്ച ശേഷം കൈകൾ അണുവിമുക്തമാക്കുക
- ഡിസ്പോസിബിൾ മാസ്ക് ഉപയോഗ ശേഷം ബന്ധപ്പെട്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക
- കൃത്യമായ ഇടവേളകളിൽ മാസ്ക് മാറ്റി ധരിക്കുക.
- മാസ്ക് ധരിച്ചാലും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക
മാസ്ക് ധരിക്കുേമ്പാൾ ചെയ്യാൻ പാടില്ലാത്തത്:
- മാസ്ക് കഴുത്തിലോ താടിയിലോ ധരിക്കരുത്
- നനഞ്ഞ മാസ്ക് ധരിക്കരുത്
- മാസ്കിൽ ഇടക്കിടെ സ്പർഷിക്കരുത്
- സംസാരിക്കുേമ്പാൾ മാസ്ക് താഴ്ത്തരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.