ഗോവധ നിരോധന ബില്ലിനെ അനുകൂലിച്ചിട്ടില്ലെന്ന് സി.എം. ഇബ്രാഹിം
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ നിയമസഭയിൽ പാസാക്കിയ ഗോവധ നിരോധന കന്നുകാലി സംരക്ഷണ ബില്ലിനെ ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എം. ഇബ്രാഹിം. താൻ ബില്ലിനെ സ്വാഗതം ചെയ്തുവെന്നും മുസ് ലിം സമൂഹം ബീഫ് കഴിക്കുന്നത് നിർത്തണമെന്നും പറഞ്ഞതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ത െൻറ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ജെ.ഡി.എസും എതിർത്തതിനാലാണ് ബിൽ നിയമ നിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് പാസാക്കാൻ കഴിയാതെയിരുന്നതെന്നും ഒാർഡിൻസ് കൊണ്ടുവരാനുള്ള നീക്കത്തെ കോടതിയിലൂടെ നേരിടാനാണ് തീരുമാനമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. ബിൽ നടപ്പാക്കുമ്പോൾ സംസ്ഥാനത്തെ കർഷകർക്കുണ്ടാകുന്ന ആശങ്കയെക്കുറിച്ചാണ് പറഞ്ഞത്. കറവ വറ്റുന്ന പശുക്കളെ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
നിയമം നടപ്പായാൽ കർഷകർക്ക് പിന്തുണയുമായി കോടികണക്കിന് ജനങ്ങൾ തെരുവിലിറങ്ങും. ബില്ലിനെ ഒരിക്കലും സ്വാഗതം ചെയ്തിട്ടില്ലെന്നും ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും കർണാടകത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും വീഡിയോ സന്ദേശത്തിലൂടെ സി.എം. ഇബ്രാഹിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.