ഭണ്ഡാരപ്പെട്ടി തുറന്നപ്പോൾ പ്രധാനമന്ത്രിയുടെ സംഭാവനത്തുക കണ്ട് ഞെട്ടി ക്ഷേത്രം അധികൃതർ
text_fieldsബിൽവാര: രാജസ്ഥാനിലെ ബിൽവാരയിലെ ദേവനാരായണ ക്ഷേത്രത്തിൽ ഭണ്ഡാരപ്പെട്ടി തുറന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംഭാവനത്തുക കണ്ട് ഞെട്ടി ക്ഷേത്രം അധികൃതർ. രാജസ്ഥാനിലെ ഗുർജാർ സമുദായം ആരാധന നടത്തുന്ന ക്ഷേത്രത്തിൽ സന്ദർശനം നടത്തിയപ്പോൾ പ്രധാനമന്ത്രി സംഭാവനയായി ഒരു കവർ നൽകിയിരുന്നു. വളരെ പ്രതീക്ഷയോടെ കവർ തുറന്ന് നോക്കിയപ്പോൾ അധികൃതർ കണ്ടത് 21 രൂപയാണ്.
കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ജനുവരി 28നാണ് പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തിയത്. പ്രാർഥന നടത്തിയ ശേഷം അദ്ദേഹം കവർ ഭണ്ഡാരത്തിൽ ഇട്ടു. പ്രധാനമന്ത്രിയുടെ സംഭാവന എന്താണെന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് ക്ഷേത്രം അധികൃതർ പറയുന്നു.
ആചാരപ്രകാരം വർഷത്തിൽ ഒരു പ്രത്യേക ദിവസം മാത്രമാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നത്. പ്രധാനമന്ത്രിയുടെതുൾപ്പെടെ ഇത്തവണ മൂന്ന് കവറുകളാണ് ലഭിച്ചത്. മറ്റുള്ളവയിൽ 2100, 101 എന്നിങ്ങനെയായിരുന്നു തുക. മൂന്ന് കവറുകളും മൂന്ന് നിറത്തിലുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രിയുടേത് വെള്ളക്കവർ ആയിരുന്നെന്നും അതിൽ 20ന്‍റെ നോട്ടും ഒരു രൂപയുടെ കോയിനുമാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ രാജസ്ഥാൻ സീഡ് കോർപ്പറേഷൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി. ഇതാണോ ഗുർജാർ സമുദായത്തിന് മോദിയുടെ സമ്മാനമെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.