ജലവിമാനത്തിലെ ആദ്യയാത്രക്കാരൻ മോദിയല്ല; നുണ പൊളിയുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ജലവിമാന യാത്രക്കാരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബി.ജെ.പിയുടെ വീരവാദം പൊളിയുന്നു. മോദി സഞ്ചരിക്കുന്നതിന് വർഷങ്ങൾ മുമ്പ് 2010 ഡിസംബർ 28ന് ഇന്ത്യയിലെ ആൻഡമാനിൽ ജലവിമാനം ഇറക്കിയിരുന്നു. അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിൽ 2015 ഒക്ടോബർ 11ന് ജലവിമാനം ഇറക്കിയിരുന്നു.
എന്നാൽ, ഇത്തരം കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് നരേന്ദ്രമോദിയുടെ വെബ്സെറ്റ് അദ്ദേഹത്തെ ജലവിമാനത്തിലെ ആദ്യ യാത്രക്കാരനായി ചിത്രീകരിച്ചത്. പിന്നീട് അബദ്ധം മനസിലാക്കി വെബ്സൈറ്റിലെ ശീർഷകം തിരുത്തുകയായിരുന്നു. ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങൾ അവകാശവാദത്തെ പൊളിച്ചടിക്കിയിരുന്നു.
India's first seaplane named 'Jal Hans' was first launched in 2010 during my tenure as Civil Aviation Minister which greatly facilitated connectivity & tourism in the Andaman & Nicobar Islands.#seaplane pic.twitter.com/ZQYtpfa82k
— Praful Patel (@praful_patel) December 9, 2017
ഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ അവസാനവട്ട പ്രചാരണത്തിനാണ് മോദി ജലവിമാനത്തിൽ എത്തിയത്. സബർമതി നദിയിൽ നിന്ന് ധരോയ് ഡാമിലേക്ക് ജലവിമാനത്തിൽ പറന്ന് മോദി ചരിത്രം സൃഷ്ടിച്ചുവെന്നായിരുന്നു വാർത്ത. പ്രചാരണത്തിലും മോദി ഇത് വികസനനേട്ടമായി അവതരിപ്പിച്ചിരുന്നു. അതേ സമയം, ഇന്ത്യൻ രാഷ്ട്രീയത്തിൽ പാകിസ്താൻ ഇടപെടൽ ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാത്ര ചെയ്യാനായി ജലവിമാനം എത്തിയത് കറാച്ചിയിൽ നിന്നായിരുന്നു. അഹമ്മദാബാദിനും ധരോയിക്കുമിടയിൽ വിമാനത്തിെൻറ ഒറ്റ പറക്കലിന് ബി.ജെ.പിക്ക് ചെലവായത് 42 ലക്ഷം രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.