സൂറത്തിൽ സുപ്രീംകോടതി വിധി ലംഘിച്ചോ? ഉത്തരം നൽകാതെ കമീഷൻ
text_fieldsന്യൂഡൽഹി: ഏറെ വിവാദമായ സൂറത്തിൽ നോട്ടക്ക് വോട്ടു ചെയ്യാൻ അവസരം നൽകാതെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത് 2013ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാകില്ലേ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമായ ഉത്തരമില്ല. അതേസമയം സൂറത്തിൽ കമീഷൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യാത്തവർക്ക് ‘നോട്ട’ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്ന സുപ്രീംകോടതി വിധിക്ക് എതിരല്ലേ സൂറത്തിൽ കമീഷൻ എടുത്ത തീരുമാനം എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. വിധിക്കെതിരാണെങ്കിൽ ഭാവിയിൽ ഇത്തരം ഘട്ടങ്ങളിൽ ‘നോട്ട’ക്ക് വോട്ടു ചെയ്യാൻ വോട്ടർമാർക്ക് അവസരം നൽകുന്നതിന് ചട്ട ഭേദഗതി കൊണ്ടുവരുമോ എന്നും അദ്ദേഹം ചോദിച്ചു. ഇതിനുള്ള ഉത്തരത്തിൽ, സുപ്രീംകോടതി വിധിയെ കുറിച്ച് ഒന്നും പറയാതെയായിരുന്നു രാജീവ് കുമാറിന്റെ മറുപടി.
സമ്മർദം ഉപയോഗിച്ച് ഒരു സ്ഥാനാർഥിയെ പിൻവലിപ്പിച്ചാൽ ഇടപെടാമെന്നും സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥി പിന്മാറിയാൽ ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യ കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.