തേജസ്വി സൂര്യയുടെ വർഗീയ പരാമർശം: മാപ്പ് പറച്ചിൽ നാടകമെന്ന് ജീവനക്കാർ, മാപ്പ് പറഞ്ഞില്ലെന്ന് എം.പിയുടെ ഒാഫീസ്
text_fieldsബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ് ബെഡ് അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. ഇത്തവണ വിവാദ നായകൻ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ മാപ്പ് പറച്ചിലാണ് വിവാദമായത്. എം.പിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാൾ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. കൊവിഡ് വാര്‍ റൂമിലെത്തിയ തേജസ്വി ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും നേരത്തെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും പറഞ്ഞുവെന്നാണ് അധികൃതര്‍ പറയുന്നത്.
കിടക്കകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്ന അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും തേജസ്വി പറഞ്ഞതായി ഇവര്‍ അറിയിച്ചു. മാപ്പ് പറയാനായി ഇയാള്‍ വീണ്ടും കൊവിഡ് വാര്‍ റൂമില്‍ വന്നിരുന്നു. എന്നാൽ എം.പി നടത്തിയത് നാടകമാണെന്നാണ് കൊവിഡ് വാര്‍ റൂം ജീവനക്കാര്‍ പറയുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തകരായ മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.'ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെ നടന്നത് തികച്ചും ദൗര്‍ഭാഗ്യകരവും അനാവശ്യവുമായ നടപടിയാണ്. ഞങ്ങള്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളുമെല്ലാം ഇവിടെ ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. ഒരു കൂട്ടം യുവാക്കളാണവര്‍, അവരെ എങ്ങനെയാണ് തീവ്രവാദികളെന്ന് വിളിക്കാന്‍ തോന്നുന്നത്. ഈ മാപ്പ് പറച്ചില്‍ വെറുമൊരു നാടകമാണ്. അവരെ ഒരിക്കലും അയാള്‍ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു,' ജീവനക്കാരെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.പി.എം.പി കൊവിഡ് വാര്‍ റൂമിലെ ബെഡ് ബുക്കിങ്ങില്‍ അഴിമതി നടക്കുന്നുണ്ടെന്നും ഇത് മുസ്‌ലിം ജീവനക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നുമായിരുന്നു തേജസ്വി സൂര്യയും സംഘവും കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒരു തെളിവുമില്ലാതെ തേജസ്വി നടത്തിയ ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 17 പേരെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
അതേസമയം തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹത്തിെൻറ ഒാഫീസ് പറയുന്നു. എം.പി ഒാഫീസിെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിലാണ് മാപ്പ് പറഞ്ഞെന്ന വാർത്ത വ്യാജമാണെന്ന് അറിയിച്ചത്. വിവിധ വാർത്തകൾ പങ്കുവച്ചുകൊണ്ട് 'ചിലർക്ക് വാർത്തകൾ ഇല്ലാതിരിക്കുേമ്പാൾ വ്യാജ വാർത്തകൾ ചമക്കുന്നു'എന്നാണ് ഒാഫീസ് ഒാഫ് തേജസ്വി സൂര്യ എന്ന ട്വിറ്റർ ഹാൻഡിൽ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിൽ യഥാർഥ പ്രതികൾ ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയും സംഘവുമാണെന്ന് കോൺഗ്രസും ആംദ്മി പാർട്ടിയും ആരോപിച്ചു.
സതീഷ് റെഡ്ഡിക്കും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയ തേജസ്വി സൂര്യ എം.പിക്കുമെതിരേ കേസെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 'കൂട്ടാളികളുടെ സഹായത്തോടെ കോവിഡ് കിടക്കയിൽ അഴിമതി നടത്തിയ സതീഷ് റെഡ്ഡിയേയും, അദ്ദേഹത്തെ അനുഗമിച്ച് ആശുപത്രിയിലെത്തിയ യുവ എം.പിയേും അറസ്റ്റ് ചെയ്യണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം.'-മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. തങ്ങളുടെ കൂട്ടാളികൾ പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന മുസ്‌ലിം ജീവനക്കാർ, കിടക്ക നൽകാതെ ഹിന്ദു രോഗികളെ കൊല്ലുന്നു എന്ന ആരോപണവുമായി തേജസ്വി യാദവും സംഘവും ആശുപത്രി നാടകം ആസൂത്രണം ചെയ്തതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.