Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rashtrapati Bhavan
cancel
Homechevron_rightNewschevron_rightIndiachevron_rightനേതാജിക്ക്​ പകരം...

നേതാജിക്ക്​ പകരം രാഷ്​ട്രപതി അനാച്ഛാദനം ചെയ്​തത് ബംഗാളി നടന്‍റെ ചിത്രമോ​?

text_fields
bookmark_border

ന്യൂഡൽഹി: നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ചിത്രത്തിന്​ പകരം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്​തത്​ ബംഗാളി ​ന​ട​ന്‍റെ ചിത്രമെന്ന്​ ആരോപണം. സു​ഭാഷ്​ ചന്ദ്ര​േബാസിന്‍റെ ബയോപികിൽ നേതാജിയുടെ വേഷം ചെയ്​ത പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രമാണ്​ രാഷ്​ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്​തതെന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വാദം.

125ാം ജന്മദിനത്തോട്​ അനുബന്ധിച്ച്​ രാഷ്​ട്രപതി ഭവനിൽ ജനുവരി 23നാണ്​​ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്​തത്. രാഷ്​ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ്​ ചിത്രം മാറിയെന്ന വാദവുമായി മഹുവ മൊയ്​ത്ര എം.പി ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയത്​.


'അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന്​ സംഭാവന നൽകിയതോടെ നേതാജിയുടെ ബയോപിക്കിൽ അഭിനയിച്ച പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രം രാഷ്​ട്രപതി അനാച്ഛാദനം ചെയ്​തു. ഇന്ത്യയെ ദൈവം രക്ഷിക്ക​േട്ട (കാരണം സർക്കാറിന്​ തീർച്ചയായും അത്​ കഴിയില്ല) -മഹുവ മെയ്​ത്ര ട്വിറ്ററിൽ കുറിച്ചു. രാഷ്​ട്രപതി പങ്കുവെച്ച ചിത്രത്തിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്​ട്രപതി ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subhas Chandra Boserashtrapati bhavanram nath kovindProsenjit Chatterjee
News Summary - Did the President Unveil a Photo of Actor Prosenjit as Netaji?
Next Story