'ജോലിഭാരവും തിരക്കും'; ദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്ന് മോദി
text_fieldsകഴിഞ്ഞ ദിവസമാണ് രാജ്യത്തിെൻറ ഒളിമ്പിക് വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ വസതിയിൽ സ്വീകരണം നൽകിയത്. ഇന്ത്യക്കായി മെഡൽ നേടിയ ഹോക്കി ടീം അംഗങ്ങൾ ഉൾപ്പടെ സ്വീകരണത്തിൽ പെങ്കടുത്തിരുന്നു. സ്വീകരണത്തിനിടെ താരങ്ങളുമായി നടത്തിയ സംഭാഷണങ്ങൾ പ്രത്യേകം ഏർപ്പെടുത്തിയ വീഡിയോഗ്രാഫർമാർ റെക്കോർഡ് ചെയ്യുകയും പ്രധാനമന്ത്രിയുടേയും ബി.ജെ.പിയുടേയും സമൂഹമാധ്യമ അകൗണ്ടുകൾ വഴി പുറത്തുവിടുകയും ചെയ്തിരുന്നു.
ജാവലിൻ ത്രോ താരം നീരജ് ചോപ്രയുമായി നടത്തിയ മോദിയുടെ സംഭാഷത്തിലാണ് അദ്ദേഹം തെൻറ ഭക്ഷണശീലങ്ങളെപറ്റി പറയുന്നത്. നീരജിനെ വാനോളം പുകഴ്ത്തിയ മോദി അഹങ്കാരവും അതിവിനയവുമില്ലാത്ത ആളാണ് നീരജെന്ന് തനിക്ക് മനസിലായിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്. വിജയം ഒരിക്കലും തലക്ക് പിടിക്കാത്ത പരാജയത്തിൽ തളരാത്ത പോരാളിയാണ് നീരജെന്നും മോദി പറഞ്ഞു. തുടർന്ന് മധുരം നൽകിയപ്പോൾ നീരജ് മോദിയോട് അൽപ്പം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് താൻ ദിവസത്തിൽ ഒരുപ്രാവശ്യം മാത്രമാണ് ആഹാരം കഴിക്കുകയെന്നും ജോലിത്തിരക്കും നിയമങ്ങളിലെ സങ്കീർണതയും കാരണം മറ്റ് സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ കഴിയാറില്ലെന്നും മോദി വെളിപ്പെടുത്തിയത്.
നേരത്തേയും മോദി ഭക്തർ അദ്ദേഹത്തിെൻറ ഭക്ഷണശീലങ്ങളിലെ ലാളിത്യത്തെപറ്റിയും ജോലി ചെയ്യാനുള്ള ശുഷ്ക്കാന്തിയെപറ്റിയും വലിയരീതിയിൽ പ്രചരണം നടത്തിയിരുന്നു. ആകെയുള്ള 24 മണിക്കൂറിൽ 20 മണിക്കൂറും ജോലി ചെയ്യുന്നയാളാണ് മോദിയെന്നാണ് അദ്ദേഹത്തിെൻറ ആരാധകർ പറയുന്നത്. മോദി പ്രധാനമന്ത്രി ആയതിനുശേഷം ഇതുവരെ അവധി എടുത്തിട്ടില്ലെന്നും ആരാധകർക്കിടയിൽ സംസാരമുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിനും പിന്നീടുള്ള സ്വീകരണ പരിപാടിക്കും ശേഷം പനിയും ക്ഷീണവും കാരണം നീരജ് ചോപ്ര ബോധരഹിതനായി വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.