ബാങ്കില്‍നിന്ന് പണം കിട്ടിയില്ല: ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്കായി കാത്തിരുന്നത് ഒരു ദിവസം
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മുന്നിലാല്‍ എന്ന 65കാരന് കാത്തിരിക്കേണ്ടി വന്നത് 24 മണിക്കൂറാണ്. അര്‍ബുദബാധിതയായിരുന്ന മുന്നിലാലിന്‍െറ ഭാര്യ ഫൂല്‍മാട്ടി (62) തിങ്കളാഴ്ച ഉച്ചക്കാണ് മരിച്ചത്.
ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ പണം പിന്‍വലിക്കാന്‍ മുന്നിലാല്‍ മൂന്നുമണിക്കൂര്‍ ഇന്ത്യ ബാങ്ക് സെക്ടര്‍-9 ശാഖക്കു മുന്നില്‍ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തന്‍െറ അക്കൗണ്ടില്‍ 15,000 രൂപയില്‍ കൂടുതല്‍ ഉണ്ടെന്ന് പച്ചക്കറി കച്ചവടക്കാരനായ മുന്നി പറഞ്ഞു. ഭാര്യയുടെ അവസാന ചടങ്ങുകള്‍ക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ളെന്ന് മുന്നി ആരോപിച്ചു.
ഭാര്യയുടെ മൃതദേഹം വീട്ടില്‍ ഐസ്കട്ടക്ക് മുകളില്‍ കിടത്തിയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും ബാങ്കില്‍ എത്തിയെങ്കിലും വലിയ വരിയാണ് കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ ഏറെ നേരം കാത്തുനിന്നെങ്കിലും അന്നും പണം കിട്ടാതായപ്പോള്‍ മുന്നി അയല്‍വാസിയായ അബ്ദുല്‍ ഖാനോട് സംഭവം പറഞ്ഞു. അദ്ദേഹം വിവരം അറിയിച്ചതനുസരിച്ച് പ്രദേശിക രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സ്ഥലത്തത്തെി. മുന്നിയുടെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചപ്പോഴാണ് ബാങ്ക് മാനേജര്‍ 15,000 രൂപ നല്‍കാന്‍ തയാറായതെന്ന് മുന്നി പറഞ്ഞു.
മുന്നിയുടെ അക്കൗണ്ടില്‍ 16,023 രൂപ ഉണ്ടായിരുന്നു. അദ്ദേഹം അയല്‍വാസികളോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരുടെയും കൈവശം പണമുണ്ടായിരുന്നില്ളെന്ന് അബ്ദുല്‍ ഖാന്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ബാങ്കില്‍ പണമുണ്ടായിരുന്നില്ളെന്നും ചൊവ്വാഴ്ച പണം ലഭിച്ചയുടന്‍ മുന്നിക്ക് പണം കൈമാറിയതായും ബാങ്ക് മാനേജര്‍ ശിശുപാല്‍ പറഞ്ഞു. സംഭവത്തില്‍ ഗൗതം ബുദ്നഗര്‍ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.