ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ല-മുഖ്യമന്ത്രി
text_fieldsജമ്മു: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ജൂലൈ എട്ടിന് കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ നഷ്ടപരിഹാരമൊന്നും നല്‍കിയിട്ടില്ളെന്ന് മുഖ്യമന്ത്രി മഹബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചു. വാനിയുടെ സഹോദരന്‍ കൊല്ലപ്പെട്ട ഖാലിദ് മുസഫര്‍ വാനിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ളെന്നും ആഭ്യന്തരവകുപ്പിന്‍െറ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞു.
കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എക്സ്ഗ്രേഷ്യ എന്ന നിലയില്‍ ധനസഹായം നല്‍കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് തയാറാക്കിയ പട്ടികയില്‍ മുസഫര്‍ വാനിയെ പ്രബലമായി പരിഗണിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സഹോദരന്‍ ബുര്‍ഹാന്‍ വാനിയെ കണ്ട് മടങ്ങുമ്പോഴാണ് മുസഫര്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
2015 ജനുവരിക്കുശേഷം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 77 സേനാംഗങ്ങള്‍ക്ക് എക്സ്ഗ്രേഷ്യയായി 1.66 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.