Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nitish Kumar
cancel
Homechevron_rightNewschevron_rightIndiachevron_right'വിരമിക്കാൻ...

'വിരമിക്കാൻ തീരുമാനിച്ചിട്ടില്ല, ത​െൻറ വാക്കുകൾ തെറ്റിദ്ധാരണ പരത്തി' -നിതീഷ്​ കുമാർ

text_fields
bookmark_border

ന്യൂഡൽഹി: വിരമിക്കുന്ന കാര്യം തീരുമാനിച്ചി​ട്ടില്ലെന്നും തെരഞ്ഞെടുപ്പ്​ പ്രചരണ പ്രസംഗത്തിലെ ത​െൻറ വാക്കുകൾ തെറ്റിദ്ധാരണ പരത്തിയെന്നും ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ. പൂർണിയ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ നടത്തിയ പ്രസംഗത്തിൽ 'ത​െൻറ അവസാന​ത്തെ തെരഞ്ഞെടുപ്പ്​' എന്ന പ്രസ്​താവനയിലാണ്​ നിതീഷ്​ കുമാർ വിശദീകരണവുമായെത്തിയത്​.

'ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾ ശരിയായി മനസിലാക്കിയില്ല. തെരഞ്ഞെടുപ്പിലെ അവസാന റാലികളിൽ ഞാനത്​ പറയാറുണ്ട്​. അവസാനം നന്നായാൽ എല്ലാം നന്നായി എന്നാണ്​ പറയുക. പ്രസംഗത്തി​െൻറ തുടക്കവും ഒടുക്കവും കേട്ടിരുന്നെങ്കിൽ നിങ്ങൾക്ക്​ എല്ലാം മനസിലായേനെ' നീതീഷ്​ കുമാർ മാധ്യമങ്ങളോട്​ പറഞ്ഞു.

നിതീഷി​െൻറ പ്രചരണ പരിപാടികളിലെ പ്രസംഗം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിരുന്നു. തോൽവി മുമ്പിൽകണ്ടുള്ള പ്രതികരണമെന്നായിരുന്നു ആർ.ജെ.ഡിയുടെ പ്രചാരണം. എന്നാൽ നീതീഷ്​ കുമാറി​െൻറ വാക്കുകൾ തെറ്റിദ്ധാരണ പരത്തിയതാണെന്നും അവസാന തെരഞ്ഞെടുപ്പല്ല, അവസാന തെരഞ്ഞെടുപ്പ്​ പ്രചരണമെന്നാണ്​ നിതീഷ്​ കുമാർ ഉദ്ദേ​ശിച്ചതെന്നും ജെ.ഡി.യു നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarRetirementBihar Election 2020JDU
News Summary - Didnt Talk About Retirement Nitish Kumar
Next Story