Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡീസലിന്​ ശ്രീലങ്കയിൽ...

ഡീസലിന്​ ശ്രീലങ്കയിൽ 39, ഇന്ത്യയിൽ 92.83; ഇന്നും വില കൂട്ടി

text_fields
bookmark_border
ഡീസലിന്​ ശ്രീലങ്കയിൽ 39, ഇന്ത്യയിൽ 92.83; ഇന്നും വില കൂട്ടി
cancel

മുംബൈ: അയൽരാജ്യങ്ങൾ വളരെ കുറഞ്ഞ വിലയിൽ പെട്രോളും ഡീസലും വിൽക്കു​േമ്പാൾ ഇന്ത്യയിൽ ഇന്നും വില വർധിപ്പിച്ചു. രാജസ്​ഥാനിലെ ശ്രീഗംഗ നഗറിലാണ്​ ഏറ്റവും ഉയർന്ന വില.പെട്രോളിന്​ 100.82 രൂപയും ഡീസലിന്​ 92.83 രൂപയും. അതേസമയം, നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ യഥാക്രമം 60.29, 38.91 രൂപ വീതമാണ്​ പെട്രോൾ, ഡീസൽ വില.

മറ്റ്​ അയൽ രാജ്യങ്ങളായ നേപ്പാളിൽ പെട്രോളിന്​ 69.01, ഡീസലിന്​ 58.32, പാകിസ്​താനിൽ 51.13 (പെട്രോൾ), 53.02 (ഡീസൽ), ബംഗ്ലാദേശ്​ 76.43(പെട്രോൾ), 55.78 (ഡീസൽ) എന്നിങ്ങനെയാണ്​ വില.

തുടർച്ചയായി പതിനൊന്നാം ദിവസമാണ്​ ഇന്ധന വില വർധിക്കുന്നത്​. കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപക്ക്​ മുകളിലാണ് പെട്രോൾ വില​. വെള്ളിയാഴ്​ച പെട്രോളിന്​ 31 പൈസയും ഡീസലിന്​ 35 പൈസയും വർധിച്ചു. തിരുവനന്തപുരത്ത്​ യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്​. എക്​സ്​ട്രാ പ്രീമിയം പെട്രോളിന്​ തിരുവനന്തപുരത്ത്​ 95.60 രൂപയായി​.

​െകാച്ചിയിൽ പെട്രോളിന്​ 90.08 രൂപയും ഡീസലിന്​ 84.70 രൂപയും കോഴിക്കോട്​ 90.46, 85.10 രൂപ വീതവുമാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolDieselfuel priceSri Lankaindia
News Summary - Diesel price Rs 38 in Sri Lanka and Rs 92 in India
Next Story