രാഷ്ട്രപതിക്ക് മുന്നിൽ കലാവിരുന്ന് അവതരിപ്പിക്കാൻ കേരളത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍
text_fieldsന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദര്‍ശിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാൻ കേരളത്തിൽനിന്ന് ഭിന്നശേഷിക്കാരായ 22 വിദ്യാർഥികൾ ഡൽഹിയിലെത്തി. തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററില്‍(ഡി.എ.സി)നിന്നുള്ള കുട്ടികളാണ് ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കലാവിരുന്ന് അവതരിപ്പിക്കാൻ ഡി.എ.സി സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം വ്യാഴാഴ്ച ഡൽഹിയിലെത്തിയത്.
അംബേദ്കര്‍ ഇന്‍റര്‍നാഷനല്‍ സെന്‍ററില്‍ വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക പരിപാടിയിലും കുട്ടികള്‍ തങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, നൊബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാർഥി എന്നിവര്‍ സംയുക്തമായി സാംസ്കാരിക പരിപാടി ഫ്ളാഗ് ഓഫ് ചെയ്യും. കേരള സാമൂഹികനീതി വകുപ്പിന്‍റെ പിന്തുണയോടെ കഴക്കൂട്ടത്ത് 2019ലാണ് ഗോപിനാഥ് മുതുകാട് ഡി.എ.സി സ്ഥാപിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കലയില്‍ അധിഷ്ഠിതമായ പുനരധിവാസം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഈ മാതൃകയിലുള്ള രാജ്യത്തെ ഏക പുനരധിവാസ കേന്ദ്രമാണിത്. വേര്‍തിരിവും സഹതാപവുമല്ല, മറിച്ച് അവസരങ്ങളും സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യവുമാണ് വേണ്ടതെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് കലാവിരുന്ന് ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുതുകാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.