ആരോപണം വ്യാജമെന്ന്; ദിഗ്വിജയ് സിങ്ങിനെതിരെ കേസ്
text_fieldsന്യൂഡൽഹി: തെലങ്കാന പൊലീസ് െഎ.എസിെൻറ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയെന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെതിരെ കേസ്. തിങ്കളാഴ്ചയാണ് ദിഗ്വിജയ് സിങ് ആരോപണം ട്വീറ്റ് ചെയ്തത്. വ്യാജ വെബ്സൈറ്റ് വഴി തെലങ്കാന പൊലീസ് മുസ്ലിം യുവാക്കളെ മൗലികവാദികളാക്കി െഎ.എസിൽ ചേരാൻ പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ട്വീറ്റിനോട് ശക്തമായി പ്രതികരിച്ച സംസ്ഥാന സർക്കാർ സിങ്ങിനോട് ആരോപണം പിൻവലിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു.
ഇത്തരമൊരു വെബ്സൈറ്റിനെക്കുറിച്ച് കോൺഗ്രസിന് അറിവില്ലെന്നും ദിഗ് വിജയ് സിങ്ങിെൻറ പ്രസ്താവന പരിശോധിച്ചുവരുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സർജ്വാല പറഞ്ഞു. ആരോപണമുന്നയിച്ചത് മുതിർന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. അതുകൊണ്ടുതന്നെ അത് തള്ളിക്കളയാതെ അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. ഇതൊരു ഗൗരവമുള്ള വിഷയമാണെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. എന്നാൽ, ദിഗ്വിജയ് സിങ്ങിനെപോലെയൊരാളുടെ ഇത്തരം പരാമർശങ്ങൾ പൊലീസിെൻറ സൽപേരിനെ ബാധിക്കുമെന്ന് തെലങ്കാന ഡി.ജി.പി അനുരാഗ് ശർമ കുറ്റപ്പെടുത്തി. ഇത് ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.