വിമതരെ കാണാനെത്തിയ ദിഗ്വിജയ് സിങ് കസ്റ്റഡിയിൽ
text_fieldsബംഗളൂരു: മധ്യപ്രദേശിൽ ഭരണം പിടിച്ചുനിർത്താനുള്ള അവസാനശ്രമത്തിെൻറ ഭാഗമായി ബം ഗളൂരുവിലുള്ള വിമത എം.എൽ.എമാരെ കാണാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സ ിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ റമദാ ഹോട്ടലിൽ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനും മറ്റു നേതാക്കൾക്കുമൊപ്പമെത്തിയ ദിഗ് വിജയ് സിങ്ങിനെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. തുടർന്ന് േഹാട്ടലിനു മുന്നിൽ ദിഗ് വിജയ് സിങ്ങും മറ്റു നേതാക്കളും നിരാഹാര സമരം ആരംഭിച്ചു. ഇതിനിടയിലായിരുന്നു പൊലീസ് ഇടപെടൽ.
മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രിമാരായ സജ്ജൻ സിങ് വർമ, ജിതു പട് വാരി തുടങ്ങിയ ഒമ്പതു മന്ത്രിമാരും രണ്ടു എം.എൽ.എമാരും കൂടെയുണ്ടായിരുന്നു. ബി.ജെ.പി എം.എൽ.എ അരവിന്ദ് ഭദോരിയയും ബി.ജെ.പി എം.പിയുമാണ് കോൺഗ്രസ് എം.എൽ.എമാരെ പിടിച്ചുവെച്ചിരിക്കുന്നതെന്ന് ദിഗ് വിജയ് സിങ് ആരോപിച്ചു. രാജ്യസഭ സ്ഥാനാർഥിയായ തനിക്ക് വോട്ടു ചെയ്യേണ്ട സ്വന്തം പാർട്ടി എം.എൽ.എമാരെ കാണാനാണ് താൻ എത്തിയതെന്നും ഇതിനിടയിൽ ബി.ജെ.പിക്ക് എന്താണ് കാര്യമെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, നേതാക്കളെ കാണാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചുകൊണ്ടുള്ള ഹോട്ടലിലുള്ള വിമത എം.എൽ.എമാർ നൽകിയ കത്ത് ബംഗളൂരു റൂറൽ എസ്.പി എസ്. ഭീമശങ്കർ ദിഗ് വിജയ് സിങ്ങിന് കൈമാറി.
ദിഗ് വിജയ് സിങ്ങിെൻറ സന്ദർശനത്തിെൻറ ഭാഗമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഹോട്ടലിന് മുന്നിലെത്തിയിരുന്നത്. സുരക്ഷ പ്രശ്നമുണ്ടെന്നും സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, എം.എൽ.എമാരെ കാണാതെ പോകില്ലെന്ന നിലപാടിൽ ദിഗ് വിജയ് സിങ് ഉറച്ചുനിന്നു. തുടർന്ന് നിരാഹാരമിരുന്നിരുന്ന ദിഗ് വിജയ് സിങ്ങിനെ പിടിച്ചുവലിച്ചുകൊണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിലെ ഡി.സി.പി ഒാഫിസിലേക്ക് മാറ്റിയശേഷം ദിഗ് വിജയ് സിങ്ങിനെയും ഡി.കെ. ശിവകുമാറിനെയും മധ്യപ്രദേശിൽനിന്നുള്ള മറ്റു നേതാക്കളെയും വിട്ടയക്കുകയായിരുന്നു. തുടർന്ന് വിമതരെ കാണണമെന്നാവശ്യപ്പെട്ട് ദിഗ് വിജയ് സിങ് കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.