370ാം വകുപ്പ് നീക്കിയത് പുനഃപരിശോധിക്കുമെന്ന് ദിഗ്വിജയ് സിങ്; വിവാദമാക്കി ബി.ജെ.പി
text_fieldsഭോപാൽ: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയത് അങ്ങേയറ്റം വിഷമകരമായെന്നും കോൺഗ്രസ് ഭരണത്തിലേറിയാൽ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും ക്ലബ് ഹൗസ് ചർച്ചയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. എന്നാൽ, പാകിസ്താൻ വംശജനായ മാധ്യമപ്രവർത്തകനുള്ള പ്ലാറ്റ്ഫോമിൽ സിങ് ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് സംഭവം വിവാദമാക്കി മധ്യപ്രദേശ് ബി.ജെ.പി രംഗത്തെത്തി. സിങ്ങിെൻറ ചെയ്തികൾ എൻ.െഎ.എ അന്വേഷിക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.
ക്ലബ് ഹൗസ് ചാറ്റിേൻറതാണെന്ന് അവകാശപ്പെട്ട് സംഭാഷണത്തിെൻറ ഓഡിയോ ക്ലിപ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
'370ാം വകുപ്പ് എടുത്തുകളഞ്ഞതുമുതൽ കശ്മീരിൽ ജനാധിപത്യം ഇല്ലാതായി. എല്ലാവരെയും ജയിലിൽ അടച്ചതോടെ അവിടെ മാനവികതയും ഇല്ലാതായി. കശ്മീരിയത്ത് ആണ് മതേതരത്വത്തിെൻറ അടിസ്ഥാനം. കാരണം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു രാജാവായിരുന്നു ഉണ്ടായിരുന്നത്. അവർ ഒന്നിച്ചുപ്രവർത്തിച്ചു. അതിെൻറ ഫലമായി കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ സർവിസുകളിൽ സംവരണമേർപ്പെടുത്തി. അതിനാൽ തന്നെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് ഏറ്റവും വിഷമിപ്പിക്കുന്ന തീരുമാനമായിരുെന്നന്നും കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ ഈ വിഷയത്തിൽ പുനഃപരിശോധന നടത്തുന്നുമെന്നുമായിരുന്നു ദിഗ്വിജയ് സിങ്ങിെൻറ പരാമർശം. ലീക്ക് ചെയ്ത ഈ സംസാരത്തിെൻറ ഓഡിയോ സ്ക്രീൻ ഷോട്ടോടെയാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്.
സിങ് രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും ദേശവിരുദ്ധ പ്രവൃത്തിയുടെ ഗണത്തിലാണ് പരാമർശം ഉൾപ്പെടുകയെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
ക്ലബ് ഹൗസ് ചർച്ചക്കിടെ സിങ് പറഞ്ഞത് പാകിസ്താൻകാരനായ മാധ്യമപ്രവർത്തകനോടാണെന്നതാണ് ബി.ജെ.പി വിവാദമാക്കി ഉയർത്തിക്കൊണ്ടുവരുന്നത്. ഈ വിഷയത്തിൽ സോണിയയും രാഹുലും പ്രതികരിക്കണമെന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര ആവശ്യെപ്പട്ടു.
നിരക്ഷരരായ ഈ കൂട്ടത്തിന് 'ചെയ്യും, 'പരിഗണിക്കും' എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ദിഗ്വിജയ് സിങ് ബി.ജെ.പിക്ക് മറുപടി നൽകിയത്. സിങ്ങിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തുവന്നു. ഇന്ത്യയുടെ കിരീടമാണ് കശ്മീർ. അതു രാജ്യത്തിെൻറ അവിഭാജ്യ ഘടകവുമാണ്.
കോൺഗ്രസ് സംസാരിക്കുന്നത് പാകിസ്താെൻറ ഭാഷയിലാണെന്ന് കുറ്റപ്പെടുത്തിയ ചൗഹാൻ ഈ വിഷയത്തിൽ കോൺഗ്രസിെൻറ നിലപാട് എന്താണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കണമെന്നും പറഞ്ഞു.
സിങ്ങിെൻറ ഫോൺ കാളുകൾ എൻ.ഐ.എ പരിശോധിക്കണം. ആ സംഭാഷണത്തിൽ പാകിസ്താനി മാധ്യമപ്രവർത്തകെൻറ പങ്കും ചോദ്യം ചെയ്യപ്പെടണം -സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് വി.ഡി. ശർമ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.