വോട്ടിങ് യന്ത്രവും ബാലറ്റ് പെട്ടിയും സംയോജിപ്പിച്ചുള്ള സംവിധാനം വേണം -ദിഗ് വിജയ സിങ്
text_fieldsന്യൂഡൽഹി: വോട്ടിങ് യന്ത്രവും ബാലറ്റ് പെട്ടിയും സംയോജിപ്പിച്ചുള്ള സംവിധാനം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട ് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക ്കുന്ന സാഹചര്യത്തിലാണ് ദിഗ് വിജയ സിങ്ങിന്‍റെ പ്രസ്താവന.
വിവിപാറ്റ് രീതിക്ക് സാങ്കേതികമായ പ്രശ്നങ്ങളുണ് ട്. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷ ം ഏഴ് സെക്കൻഡ് മാത്രം തെളിയുന്ന വിവിപാറ്റിന് പകരം വോട്ടർക്ക് പ്രിന്‍റ് ചെയ്ത് നൽകുന്ന പേപ്പർ സംവിധാനം ഒരുക്കാം. ഇത് വോട്ടർ കണ്ട് പരിശോധിച്ച ശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കാം -ഇതാണ് ദിഗ് വിജയ സിങ് മുന്നോട്ടുവെച്ച നിർദേശം.
ഇത്തരത്തിൽ സംവിധാനം നടപ്പാക്കിയാൽ വോട്ടിങ് മെഷീനെതിരെയുള്ള പരാതികൾ പരിഹരിക്കാമെന്ന് അദ്ദേഹം പറയുന്നു. വോട്ടിങ് യന്ത്രത്തിൽ നിന്ന് പിൻവാങ്ങി ഇത്തരമൊരു സംവിധാനം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടണമെന്നും ദിഗ് വിജയ സിങ് നിർദേശിച്ചു.
ബാലറ്റ് പെട്ടിയിലെ വോട്ട് എണ്ണവും യന്ത്രത്തിലെ വോട്ട് എണ്ണവും വ്യത്യാസം വരികയാണെങ്കിൽ ബാലറ്റ് പെട്ടിയിലെ വോട്ടുകൾ കണക്കാക്കി ഫലം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.