നർമദ താഴ്‌വരയിൽ ദിനോസർ കൂടുകളും മുട്ടകളും കണ്ടെത്തി
text_fieldsഭോപാൽ: മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ദിനോസർ കൂടുകളും സസ്യഭുക്കായ ടൈറ്റനോസറുകളുടെ 256 മുട്ടകളുമടങ്ങുന്ന അപൂർവശേഖരം കണ്ടെത്തിയതായി ഫോസിൽ ഗവേഷകർ അറിയിച്ചു.
മധ്യപ്രദേശിലെ ഥാർ ജില്ലയിലെ ബാഗ്, കുക്ഷി പ്രദേശങ്ങളിൽ ഒന്നിലധികം കോശങ്ങളുള്ള മുട്ടകളും കണ്ടെത്തിയതായി ഡൽഹി യൂനിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് കൊൽക്കത്ത, ഭോപാൽ എന്നിവയിൽനിന്നുള്ള ഗവേഷകർ അറിയിച്ചു. കൂടുകളിലും മുട്ടകളിലും നടത്തിയ പഠനത്തിൽനിന്ന് 66 ദശലക്ഷം വർഷംമുമ്പ് ജീവിച്ച നീണ്ട കഴുത്തുള്ള സൗരോപോഡുകളുടെ ജീവിതത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
നർമദ താഴ്‌വരയിൽ കണ്ടെത്തിയ കൂടുകൾ പരസ്പരം അടുത്തുകിടക്കുന്നതാണെന്നും ഗവേഷകർ പറഞ്ഞു.
15 മുതൽ 17 സെ.മീ. വരെ വ്യാസമുള്ള മുട്ടകൾ, ടൈറ്റനോസർ ഇനങ്ങളിൽപെട്ടതായിരിക്കാമെന്നാണ് അനുമാനം. ഓരോ കൂട്ടിലും ഒന്നുമുതൽ 20 വരെ മുട്ടകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.