Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാനഡ വിസക്ക്​...

കാനഡ വിസക്ക്​ നയതന്ത്രക്കുരുക്ക്​

text_fields
bookmark_border
canada visa
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ, കു​ടി​യേ​റ്റ​ക്കാ​ർ, സ​ന്ദ​ർ​ശ​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കാ​ന​ഡ വി​സ​യും താ​ൽ​ക്കാ​ലി​ക-​സ്ഥി​ര താ​മ​സ (പി.​ആ​ർ) അ​നു​മ​തി ന​ട​പ​ടി​ക​ളും ന​യ​​ത​ന്ത്ര​ക്കു​രു​ക്കി​ൽ. ന​യ​ത​ന്ത്ര പോ​ര്​ മു​റു​കി​യ​തി​നെ തു​ട​ർ​ന്ന്​ മും​ബൈ, ബം​ഗ​ളൂ​രു, ച​ണ്ഡി​ഗ​ഢ്​ കോ​ൺ​​സു​ലേ​റ്റു​ക​ളി​ൽ വ്യ​ക്തി​ഗ​ത സേ​വ​ന​ങ്ങ​ൾ കാ​ന​ഡ മ​ര​വി​പ്പി​ച്ചു. കു​ടി​യേ​റ്റ, അ​ഭ​യാ​ർ​ഥി, പൗ​ര​ത്വ​കാ​ര്യ വി​ഭാ​ഗ​മാ​യ ഐ.​ആ​ർ.​സി.​സി​യു​ടെ ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 27ൽ ​നി​ന്ന്​ അ​ഞ്ചാ​യി കു​റ​ച്ചു.

വെ​ള്ളി​യാ​ഴ്ച​ക്ക​കം 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കും കു​ടും​ബ​ത്തി​നു​മു​ള്ള ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ഇ​ന്ത്യ നീ​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി 41 ഉ​ദ്യോ​ഗ​സ്ഥ​രെ​യും 42 കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മാ​റ്റി​യി​ട്ടു​മു​ണ്ട്. ഡ​ൽ​ഹി​യി​ലെ ക​നേ​ഡി​യ​ൻ ഹൈ​ക​മീ​ഷ​നി​ൽ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ 21 മാ​ത്ര​മാ​യി.

വി​സ, പി.​ആ​ർ സം​ബ​ന്ധ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന്​ കാ​ന​ഡ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ-​മെ​യി​ൽ, ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളി​ൽ വി​സ ന​ൽ​കു​ന്ന പ്ര​ക്രി​യ തു​ട​രും. ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന 10 വി​സ അ​പേ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​​ത്തെ ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ കോ​ൺ​സു​ലേ​റ്റി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ ക​നേ​ഡി​യ​ൻ യാ​ത്ര​ക്കാ​ർ ഇ​നി ഡ​ൽ​ഹി​യി​ലെ ഹൈ​ക​മീ​ഷ​നെ സ​മീ​പി​ക്കേ​ണ്ടി വ​രും.

ഇ​ത്​ രേ​ഖ​ക​ൾ കി​ട്ടാ​ൻ വ​ലി​യ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കും. ഇ​ന്ത്യ​യി​ൽ തു​ട​രു​ന്ന അ​ഞ്ച്​ ഐ.​ആ​ർ.​സി.​സി ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ, വി​സ പ്രി​ന്‍റി​ങ്, മേ​ൽ​നോ​ട്ടം തു​ട​ങ്ങി ​നേ​രി​ട്ട്​ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​യ ജോ​ലി​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കും. മ​റ്റു​ള്ള​വ​ർ കാ​ന​ഡ​യി​ൽ പ്ര​തി​ദി​ന ജോ​ലി​ക​ൾ തു​ട​രും.

കാ​ന​ഡ​യി​ൽ ഖാ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി ഹ​ർ​ദീ​പ് സി​ങ്​ നി​ജ്ജ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക്​ സം​ശ​യി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണ്​ ര​ണ്ടു ഭ​ര​ണ​കൂ​ട​ങ്ങ​ളും ത​മ്മി​ലെ പോ​ര്​ മു​റു​കി​യ​ത്. ഇതിനിടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരൻമാർ ജാഗ്രത പുലർത്തണമെന്ന് കാനഡ മുന്നറിയിപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsCanada Visa
News Summary - Diplomatic entanglement for Canada visa
Next Story