സാഹചര്യ തെളിവുകൾ പരിഗണിച്ചും അഴിമതിക്കാരെ ശിക്ഷിക്കാം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീംകോടതി. നേരിട്ടുള്ള തെളിവില്ലെങ്കിലും നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലെങ്കിലും അഴിമതിക്കാരെ സാഹചര്യ തെളിവുകൾ വെച്ചും ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പരാതിക്കാരൻ മരിക്കുകയോ കൂറുമാറുകയോ ചെയ്തുവെന്ന കാരണത്താൽ പ്രതിയായ പൊതുപ്രവർത്തകൻ കുറ്റവിമുക്തനാവില്ല. മറ്റ് രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബി.ആർ ഗവായ്, എ.എസ് ബൊപ്പെണ്ണ, വി.രാമസുബ്രമണ്യൻ, ബി.വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
അഴിമതി വൻതോതിൽ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ കർശന നടപടി വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ ആരെങ്കിലും നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്നും ബെഞ്ച് വ്യക്‍തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.