Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്...

ഹൈദരാബാദ് സ്റ്റേഡിയത്തിലെ മോശം ശുചിമുറികളുടെ ചിത്രം പങ്കുവെച്ച് ഇംഗ്ലീഷ് ആരാധകൻ

text_fields
bookmark_border
ഹൈദരാബാദ് സ്റ്റേഡിയത്തിലെ മോശം ശുചിമുറികളുടെ ചിത്രം പങ്കുവെച്ച് ഇംഗ്ലീഷ് ആരാധകൻ
cancel

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്ന ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിലെ മോശം ടോയ്ലെറ്റുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇംഗ്ലീഷ് ആരാധകൻ. എക്സിലൂടെയാണ് മോശം ടോയ്ലെറ്റിന്റെ വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ ടോയ്ലെറ്റിന്റെ തറയിൽ ചെളി വെള്ളം കെട്ടികിടക്കുന്നത് കാണാം.

സ്റ്റേഡിയത്തിൽ നിരവധി പ്രശ്നങ്ങൾ തങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഇംഗ്ലീഷ് ആരാധകൻ യു.കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനോടാണ് വെളിപ്പെടുത്തിയ്. സൺ ലോഷനുകളും ഇംഗ്ലീഷ് പതാകകളും സുരക്ഷാജീവനക്കാർ പിടിച്ചെടുത്തുവെന്നും ഇംഗ്ലീഷ് ആരാധകർ ആരോപിക്കുന്നു.

വിഡിയോ പുറത്ത് വന്നതോടെ സ്റ്റേഡിയത്തിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐയും നടത്തിയ ഒരുക്കങ്ങൾ സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുകയാണ്. ഇംഗ്ലീഷ് ആരാധകരെ പിന്തുണച്ച് ഇന്ത്യൻ ആരാധകരും രംഗത്തെത്തുന്നുണ്ട്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ കളികാണാനെത്തുന്ന പലർക്കും ടോയ്ലെറ്റുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് പോലും അറിയില്ലെന്നും ഇന്ത്യൻ ആരാധകരുടെ വിമർശനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india england test matchUppal Stadium
News Summary - Dirty toilets at Uppal Stadium in Hyderabad: England fan shares video
Next Story