വീൽചെയർ സേവനത്തിന് 2500 രൂപ; വിമാനകമ്പനിക്കെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്
text_fieldsചെന്നൈ: ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വീൽചെയർ സേവനത്തിനായി യുഎസ്-ബംഗ്ലാ എയർലൈൻസ് 2,500 രൂപ ഈടാക്കിയതായി ഭിന്നശേഷി അവകാശ പ്രവർത്തകൻ രാജീവ് രാജൻ.
പ്രതിഷേധിച്ചതിനെത്തുടർന്ന് വിമാനക്കമ്പനി പണം തിരികെ നൽകാൻ സമ്മതിച്ചു. പക്ഷേ നഷ്ടപരിഹാരത്തിൽ ഒപ്പിട്ട ശേഷം മാത്രമാണ് വിമാനത്തിൽ കയറാൻ അനുവദിച്ചൂ. ധാക്കയിലേക്കുള്ള വിമാനത്തിൽ കയറാനാണ് ചെന്നൈ വിമാനത്താവളത്തിൽ രാജീവ് വീൽചെയർ സഹായം തേടിയത്.
'ഇത് എന്റെ കാലുകൾക്ക് ചാർജ് ചെയ്യുന്ന പോലെയാണ്. ഇത് നിയമവിരുദ്ധവും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച യു.എൻ കൺവെൻഷന്റെ ലംഘനവുമാണ്. ഇത് പണത്തിന്റെ മാത്രം കാര്യമല്ല. വൈകല്യമുള്ള വ്യക്തിയോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചാണ്'-രാജൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. വിഷയത്തിൽ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനാണ് രാജീവ് ഉദ്ദേശിക്കുന്നത്. വിഷയത്തിൽ വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് രാജീവിന്റെ ഭാര്യ മീനാക്ഷി ആവശ്യപ്പെട്ടു.
'ഞങ്ങൾ ഒരു അന്താരാഷ്‌ട്ര എയർലൈനാണ്. ചാർജ്ജ്, ഗ്രൗണ്ട് സപ്പോർട്ടിനായി ഒരു തദ്ദേശീയ എയർലൈനിന് ഞങ്ങൾ നൽകുന്ന തുക മാത്രമാണിത്. ഇത് ഞങ്ങൾക്ക് ഒരു വരുമാന മാർഗമല്ല. വീൽചെയർ സേവനങ്ങൾക്ക് ഞങ്ങൾ യഥാർഥത്തിൽ 35 ഡോളറാണ് നൽകുന്നത്'-യു.എസ് ബംഗ്ല എയർലൈനിന്റെ ചെന്നൈ ഓഫീസ് പ്രതികരിച്ചു.
ഭിന്നശേഷിക്കാർക്ക് സുഖമമായ യാത്ര ഉറപ്പാക്കാൻ എയർലൈനുകൾ, വിമാനത്താവളങ്ങൾ എന്നിവക്കായി കഴിഞ്ഞ വർഷം ഒക്ടോബറിൽ വ്യോമയാന മന്ത്രാലയം കരട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഭിന്നശേഷിക്കാരുടെ സ്‌ക്രീനിങ് സുഗമമാക്കുന്നതിന് വിമാനത്താവള അധികൃതർ 'പ്രത്യേക ക്രമീകരണങ്ങൾ' ചെയ്യണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.
വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് അറിയിച്ചാൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.