ജെ.എൻ.യുവിൽ ഗവേഷക വിദ്യാർഥിയെ ആക്രമിച്ചത് എ.ബി.വി.പിക്കാർ -എൻ.എസ്.യു.ഐ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട ഗവേഷക വിദ്യാർഥി ഫാറൂഖ് ആലമിനെ ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരെന്ന് നാഷണൽ സ്റ്റുഡൻസ് യൂനിയൻ ഓഫ് ഇന്ത്യ ആരോപിച്ചു. സമൂഹമാധ്യമമായ എക്സിൽ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാവേരി ഹോസ്റ്റലിലെ സീനിയർ വാർഡനും എ.ബി.വി.പി ഗുണ്ടകളും ചേർന്ന് തങ്ങളുടെ പ്രവർത്തകരെയും ഭിന്നശേഷിക്കാരനായ ഗവേഷകനും മുതിർന്ന പ്രവർത്തകനുമായ ഫാറൂഖ് ആലമിനെയും ആക്രമിച്ചുവെന്ന് എൻ.എസ്.യു.ഐ ആരോപിച്ചു.
ഈ ഗുണ്ടകൾക്കെതിരെ ചെറുത്തുനിൽക്കാനും അവരെ തുറന്നുകാട്ടാനും ജെ.എൻ.യുവിലെ വിദ്യാർഥികളോട് ഞങ്ങൾ അഭ്യർഥിക്കുന്നു. ഈ ഗുണ്ടകൾ ജെ.എൻ.യു ഭരണകൂടത്തിന്റെ കളിപ്പാവകളാണ്. ഭരണകൂടത്തിന് വേണ്ടി അവർ വിദ്യാർഥികളെ അക്രമാസക്തമായി നേരിടുന്നു. വാർഡനും എ.ബി.വി.പി ഗുണ്ടകൾക്കുമെതിരെ ജെ.എൻ.യു അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നതായും എൻ.എസ്.യു.ഐ പറഞ്ഞു.
നാല് വർഷം മുമ്പ് കോളജിലെ ഫീസ് വർധനക്കെതിരെ പ്രതിഷേധിച്ച ആലത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തികരമല്ലെന്നാണ് ആധികൃതരുടെ വാദം. ഇതിന് പിന്നാലെയാണ് ആലമിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കികൊണ്ടുള്ള നടപടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.