മാരൻ സഹോദരങ്ങളെ വെറുതെവിട്ടത് മദ്രാസ് ൈഹകോടതി റദ്ദാക്കി
text_fieldsചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കുംഭകോണക്കേസിൽ മാരൻ സഹോദരന്മാർ ഉൾപ്പെടെ ഏഴു പ്രതികളെ വെറുതെവിട്ട പ്രത്യേക കോടതിവിധി മദ്രാസ് ഹൈകോടതി റദ്ദാക്കി.
സി.ബി.െഎ സമർപ്പിച്ച അപ്പീൽ ഹരജിയിന്മേലാണ് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ജി. ജയചന്ദ്രെൻറ ഉത്തരവ്.
കേസിൽ പുനർവിചാരണ നടത്തി 12 ആഴ്ചക്കകം പ്രതികളുടെ പേരിൽ കുറ്റം ചുമത്തൽ പ്രക്രിയ പൂർത്തിയാക്കണമെന്നും ഹൈകോടതി ചെന്നൈ സി.ബി.െഎ പ്രത്യേക കോടതിക്ക് നിർദേശം നൽകി. 2018 മാർച്ച് 14നാണ് കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് പറഞ്ഞ് ചെന്നൈ സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി എസ്. നടരാജൻ മുൻ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരൻ, മൂത്ത സഹോദരൻ കലാനിധി മാരൻ, ബി.എസ്.എൻ.എൽ മുൻ ചീഫ് ജനറൽ മാനേജർ കെ. ബ്രഹ്മാനന്ദൻ, മുൻ െഡപ്യൂട്ടി ജന. മാനേജർ എം.പി. വേലുസാമി, ദയാനിധി മാരെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗൗതമൻ എന്നിവരുൾപ്പെട്ട പ്രതികളെ വെറുതെവിട്ട് ഉത്തരവിട്ടത്.
2004 ജൂണിനും 2006 ഡിസംബറിനും ഇടയിലുള്ള കാലയളവിൽ യു.പി.എ സർക്കാറിൽ കേന്ദ്ര കമ്യൂണിേക്കഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായിരുന്ന ദയാനിധി മാരൻ അധികാരം ദുരുപയോഗപ്പെടുത്തി ചെന്നൈയിലെ ഗോപാലപുരത്തും ബോട്ട്ക്ലബിലും വിലയേറിയ 323 െഎ.എസ്.ഡി.എൻ ലൈനുകളോടെ സമാന്തര ടെലിഫോൺ എക്സ്പേഞ്ച് സ്ഥാപിച്ചുവെന്നാണ് കേസ്. ഇതുവഴി സർക്കാറിന് 1.78 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.