കേന്ദ്രമന്ത്രിമാരുടെ അഴിമതി വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് കമീഷൻ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ അഴിമതി സംബന്ധിച്ച പരാതികൾ, അതിന്മേൽ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര വിവരാവകാശ കമീഷൻ പ്രധാനമന്ത്രിയുടെ ഒാഫിസിനോട് നിർദേശിച്ചു. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിദേശത്തുനിന്ന് രാജ്യത്ത് തിരിച്ചെത്തിച്ച കള്ളപ്പണം എത്രയെന്നു വെളിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിലാണ് സർക്കാറിനെ പ്രശ്നക്കുരുക്കിലാക്കുന്ന കമീഷൻ നിർദേശം.
അഴിമതിക്കെതിരെ പട നയിച്ച്, കള്ളപ്പണം പിടികൂടുമെന്ന് വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര േമാദി അടക്കമുള്ളവർ നല്ലൊരളവിൽ വോട്ടർമാരെ സ്വാധീനിച്ചത്. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നിരിക്കേ, തട്ടിവിട്ട വാഗ്ദാനങ്ങൾ മാത്രമായിരുന്നു അവയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടുത്തയിടെയാണ് വിശദീകരിച്ചത്.
ഇന്ത്യൻ േഫാറസ്റ്റ് സർവിസ് ഒാഫിസർ സഞ്ജീവ് ചതുർവേദി നൽകിയ പരാതിയിലാണ് മുഖ്യ വിവരാവകാശ കമീഷണർ രാധാകൃഷ്ണ മാഥൂറിെൻറ നിർദേശം. മോദി സർക്കാർ കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാർട്ട് സിറ്റി പ്രോജക്ട് എന്നിവയുടെ നടത്തിപ്പു വിജയത്തെക്കുറിച്ച വിശദാംശങ്ങളും സർക്കാർ ലഭ്യമാക്കണമെന്ന് ചതുർവേദി ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.