എയ്ഡ്സ് ബാധിതരോടുള്ള വിവേചനം ഇനി ക്രിമിനൽ കുറ്റം
text_fieldsന്യൂഡൽഹി: എയ്ഡ്സ് ബാധിതരോടുള്ള വിവേചനം കുറ്റകരമാക്കുന്ന നിയമത്തിന് പാർലമെൻറിെൻറ അംഗീകാരം. എച്ച്.െഎ.വി-എയ്ഡ്സ് (നിയന്ത്രണ) ബിൽ 2017 പ്രകാരം എയ്ഡ്സ് ബാധിതർക്കെതിരെ ഏതെങ്കിലും തരത്തിൽ വിവേചനം കാണിക്കുന്നത് ക്രമിനൽ കുറ്റമാണ്. സ്കൂൾ, കോളജ് പ്രവേശനം, ജോലി തുടങ്ങിയ കാര്യങ്ങളിൽ എച്ച്.െഎ.വി ബാധിതരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ച് കാണാൻ പാടില്ല. എച്ച്.െഎ.വി ബാധിതർ ചികിത്സ തേടി സമീപിച്ചാൽ മാറ്റിനിർത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
മാത്രമല്ല, എച്ച്.െഎ.വി പരിശോധന നടത്താൻ ആരെയും നിർബന്ധിക്കാൻ പാടില്ല. ബന്ധപ്പെട്ട വ്യക്തിയുടെ അനുമതി അല്ലെങ്കിൽ കോടതി ഉത്തരവ് ഇല്ലാതെ എച്ച്.െഎ.വി പരിശോധന ഫലം പരസ്യപ്പെടുത്തരുത്. വിവേചനം നേരിടുകയാണെങ്കിൽ എച്ച്.െഎ.വി ബാധിതർക്ക് പരാതി ബോധിപ്പിക്കാനുള്ള സംവിധാനവും പുതിയ നിയമത്തിലുണ്ട്. നിയമം മാർച്ച് 21ന് രാജ്യസഭ പാസാക്കിയിരുന്നു. പുതിയ നിയമം ചരിത്രപരമാണെന്നും ജനതാൽപര്യം മുൻനിർത്തിയുള്ളതാണെന്നും ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ ലോക്സഭയിൽ പറഞ്ഞു.
എച്ച്.െഎ.വി ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ 67 ശതമാനം കുറവുണ്ടായി. നേരത്തേ 2.5 ലക്ഷമായിരുന്നത് ഇപ്പോൾ 85,000 ആയി കുറഞ്ഞു. എയ്ഡ്സ് ബാധിച്ചുള്ള മരണം 54 ശതമാനം കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ബോധവത്കരണ പദ്ധതി വലിയ ഗുണം ചെയ്തു. 2,000 കോടി രൂപയാണ് ഇതിനായി കേന്ദ്രം ചെലവാക്കിയതെന്നും മന്ത്രി പറഞ്ഞു. എച്ച്.െഎ.വി ബാധിതരായ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നിഷേധിക്കുന്ന സംഭവം കേരളത്തിലുൾപ്പെടെ സംഭവിച്ചുവെന്നും അതിനാൽ നിയമം കൃത്യമായി നടപ്പാക്കുന്നതിൽ ജാഗ്രത വേണമെന്നും ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പി.കെ. ബിജു എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.