ഹുർറിയത് കോൺഫറൻസ് ചർച്ചക്ക് സന്നദ്ധമായെന്ന് കശ്മീർ ഗവർണർ
text_fieldsശ്രീനഗർ: കശ്മീരിൽ വിഘടനവാദ സംഘടനയായ ഹുർറിയത് കോൺഫറൻസ് ചർച്ചക്കു സന്നദ ്ധത പ്രകടിപ്പിച്ചതായി ഗവർണർ സത്യപാൽ മലിക്. ഇത് പ്രോത്സാഹനജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദൂരദർശെൻറ 30,000 സൗജന്യ ഡിഷ് സെറ്റ്ടോപ് ബോക്സ് വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവർണർ.
സർക്കാറിന് എല്ലാവരോടും തുറന്ന സമീപനമാണുള്ളത്. താൻ സ്ഥാനമേറ്റ് വർഷം പൂർത്തിയാകുേമ്പാൾ സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിൽ പുരോഗതിയുണ്ട്. ചില കേന്ദ്രങ്ങൾ കശ്മീരി യുവാക്കളെ വഴിതെറ്റിക്കുകയാണ്. സമാധാന മാർഗത്തിലൂടെ നീങ്ങിയാൽ കശ്മീർ സ്വർഗമാണ്. മരണശേഷം സ്വർഗം ലഭിക്കാനും മുസ്ലിംകൾക്ക് നല്ലത് സമാധാന പാതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.